Saturday, May 4, 2024
spot_img

ഒന്നാം സമ്മാനം 25 കോടിയുമായി തിരുവോണം ബമ്പർ ഭാഗ്യക്കുറി ഇനി ജനങ്ങളിലേക്ക്; ജില്ലാതല വിൽപനയുടെ ഉദ്ഘാടനം നിർവഹിച്ചു

തിരുവനന്തപുരം: തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ജില്ലാതല വിൽപ്പനയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ ഭിന്നശേഷിക്കാരനായ ഭാഗ്യക്കുറി ഏജന്റ് പി.വി സുരേന്ദ്രന് ബ്ലോ അപ്പ് നൽകികൊണ്ട് നിർവഹിച്ചു. 500 – രൂപ വിലയുള്ള തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി ഒരാൾക്ക് 25 കോടി രൂപയാണ് നൽകുന്നത്. രണ്ടാം സമ്മാനം 5 കോടി ഒരാൾക്ക്, മൂന്നാം സമ്മാനം 1 കോടി വീതം 10 പേർക്ക്, നാലാം സമ്മാനം 1 ലക്ഷം വീതം 906 പേർക്ക് എന്നിവയാണ് സമ്മാന ഘടനയിലെ ആദ്യ സമ്മാനങ്ങൾ. ടിക്കറ്റ് വിൽപന നടത്തുന്ന ഭാഗ്യക്കുറി ഏജന്റ്മാർക്ക് ഓരോ 50 ടിക്കറ്റിനും 2 രൂപ വീതം ഇൻസന്റീവും നൽകും. 90 ലക്ഷം ടിക്കറ്റുകൾ പ്രിന്റ് ചെയ്യുന്നതിനാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്.

ചടങ്ങിൽ ജില്ലാ ഭാഗ്യക്കുറി ഓഫീസർ പി.എ. ഷാജു, തൃശൂർ കോർപ്പറേഷൻ കൗൺസിലർ സുനിത വിനു, ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗം എം.കെ ബാലകൃഷ്ണൻ, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ പി.ബി വിനോദ്, അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസർ കെ.ജി സിന്ധു, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

അതേസമയം, കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംമ്പര്‍ ഭാഗ്യക്കുറി 2022 ടിക്കറ്റിന്റെ ജില്ലാതല പ്രകാശനം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ നിര്‍വഹിച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എന്‍. ആര്‍. ജിജി, ജൂനിയര്‍ സൂപ്രണ്ട് പി. ബി മധു, ജില്ലയിലെ പ്രമുഖ ഏജന്റ്മാരായ വി. കെ. ഖാദര്‍, കെ. എസ്. സന്തോഷ്, സയ്യിദ് മീരാന്‍, നാഗൂര്‍കനി, സുരേഷ് കുമാര്‍, അശോക് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഒന്നാം സമ്മാനം 25 കോടി രൂപയും, രണ്ടാം സമ്മാനം അഞ്ച് കോടി രൂപയും, മൂന്നാം സമ്മാനം ഒരു കോടി രൂപ വീതം 10 പേര്‍ക്കും കൂടാതെ, മറ്റ് നിരവധി ആകര്‍ഷകങ്ങളായ സമ്മാനങ്ങളും നല്‍കുന്ന ടിക്കറ്റിന്റെ വില 500 രൂപയാണ്. സെപ്റ്റംബര്‍ 18നാണ് നറുക്കെടുപ്പ് നടക്കുന്നത്.

Related Articles

Latest Articles