ദില്ലി; പാക് വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കുന്നതിനിടെ ശത്രു സൈന്യത്തിന്‍റെ പിടിയിലായ വിംഗ് കാമാന്‍ഡര്‍ അഭിനന്ദന്‍ വർധമാൻ ഇന്ത്യയിൽ തിരിച്ചെത്തി.
വ്യോമ സേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ജെ റ്റി കുര്യനാണ് വാഗാ അതിര്‍ത്തിയില്‍ അഭിനന്ദനെ സ്വീകരിച്ചത്.

വാ​ഗാ അ​തി​ര്‍​ത്തി ചെ​ക്ക്പോ​സ്റ്റി​ല്‍ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം റെ​ഡ്ക്രോ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് അ​ഭി​ന​ന്ദ​നെ ഇ​ന്ത്യ​ക്കു കൈ​മാ​റി​യ​ത്.

അ​ഭി​ന​ന്ദ​നെ കൈ​മാ​റു​ന്ന​തി​നോ​ട് അ​നു​ബ​ന്ധി​ച്ച്‌ അ​ട്ടാ​രി-​വാ​ഗാ അ​തി​ര്‍​ത്തി​യി​ലെ പ​താ​ക താ​ഴ്ത്ത​ല്‍ (ബീ​റ്റിം​ഗ് റി​ട്രീ​റ്റ്) ച​ട​ങ്ങ് ബി​എ​സ്‌എ​ഫ് റ​ദ്ദാ​ക്കി​യി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര ശ്ര​ദ്ധ നേ​ടാ​നു​ള്ള പാകി​സ്ഥാ​ന്‍റെ നീ​ക്കം ത​ട​യാ​നാ​ണ് റ​ദ്ദാ​ക്ക​ല്‍.