കോയമ്പത്തൂർ: കോയമ്പത്തൂർ ജംഗ്ഷന് റെയില്വേ സ്റ്റേഷന് ബോംബ് ഭീഷണി. കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്കാണ് ഫോണ് വിളി എത്തിയത്. കേരളത്തില് നിന്നുമെത്തിയ രണ്ടു പേര് റെയില്വേ സ്റ്റേഷനില് ബോംബ് വെക്കുമെന്നാണ് ഭീഷണിയില് പറഞ്ഞത്. രാവിലെ 7 മണിക്കാണ് കണ്ട്രോള് റൂമിലേക്ക് ഈ ഫോണ് സന്ദേശമെത്തിയത്.
എന്നാൽ ഫോണ് രേഖകള് പരിശോധിച്ചതില് കോയമ്പത്തൂർ തുടിയല്ലൂര് സ്വദേശി സെന്തില്കുമാര് എന്നയാളാണ് ഫോണ് വിളിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇയാളെ ചോദ്യം ചെയ്തപ്പോള് മദ്യലഹരിയിലാണ് അങ്ങനെ ചെയ്തതെന്ന് പോലീസിനോട് പറഞ്ഞുവെങ്കിലും റെയില്വേ സ്റ്റേഷനില് പരിശോധനകള് കർശനമായി തുടരുകയാണ്.
ആര്പിഎഫിന്റെയും പൊലീസിന്റെയും ബോബ് സ്ക്വാഡും ഡോഗ് സ്ക്വാഡും റെയില്വേ സ്റ്റേഷനില് പരിശോധന നടത്തിയെങ്കിലും ഒന്നും ഇതുവരെ കണ്ടെത്തിയില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. യാത്രക്കാരുടെ ലഗേജുകള് ഡോഗ് സ്ക്വാഡിന്റെ പരിശോധനയ്ക്കുശേഷം എക്സ് റേ പരിശോധനയും കഴിഞ്ഞാണ് പോലീസ് കടത്തിവിടുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

