Thursday, September 24, 2026

തൊടുപുഴയിൽ മധ്യവയസ്‌ക്കനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി

തൊടുപുഴയിൽ മധ്യവയസ്ക്കനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ വെട്ടിമറ്റം നെല്ലിക്കുന്നേല്‍ ബൈജു കുഞ്ഞപ്പനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെട്ടിമറ്റം എണ്ണപ്പനതോട്ടത്തിലെ വീട്ടിലെ വാട്ടര്‍ ടാങ്കിനുള്ളില്‍ ഇയാള്‍ മരിച്ച്‌ കിടക്കുകയായിരുന്നു. ഇയാൾ വീട്ടിൽ ഒറ്റക്കായിരുന്നു താമസം എന്ന് പ്രദേശവാസികൾ പറഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസമായി മകനെക്കുറിച്ച് വിവരങ്ങളൊന്നും ഇല്ലാതിരുന്നതിനെ തുടർന്ന് അമ്മ അന്വേഷിച്ച് വന്നപ്പോഴാണ് ബൈജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആത്മഹത്യ ചെയ്തതാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Related Articles

Latest Articles