Tuesday, May 14, 2024
spot_img

തന്മാത്രയിലെ മോഹൻലാലിൻറെ മകൻ വീണ്ടും എത്തുന്നു: ഇത്തവണ നടനായല്ല ടൊവിനോ ചിത്രത്തിന്റെ തിരക്കഥാകൃത്തായി

അഭിനയ പ്രാധാന്യം കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ മോഹൻലാൽ ഹിറ്റുകളിൽ പ്രാധാന്യമുള്ള ചിത്രമായിരുന്നു ബ്ലെസി സംവിധാനം ചെയ്ത ‘തന്മാത്ര’. അൽഷിമേഴ്സ് എന്ന രോഗാവസ്ഥയിലൂടെ കടന്നുപോവുന്ന രമേശൻ നായരുടെയും കുടുംബത്തിന്റെയും കഥ പ്രേക്ഷകരുടെ കണ്ണുനിറച്ച ഒന്നായിരുന്നു. ചിത്രത്തിൽ നടന്റെ മകനായി എത്തിയത് അർജുൻ ലാൽ ആയിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് കേരളം ചലച്ചിത്ര പുരസ്‌ക്കാരവേളയിൽ സ്പെഷ്യൽ ജൂറി പരാമർശവും അർജുൻ നേടിയിരുന്നു.

തന്മാത്ര എന്ന ചിത്രത്തിലൂടെ താരം മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയിരുന്നു. ഈ ചിത്രത്തിന് ശേഷവും ഏറെ അവസരങ്ങൾ തേടിയെത്തിയെങ്കിലും പഠനം പൂർത്തിയാക്കാനായി സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു അർജുൻ. കൊരട്ടി സ്വദേശിയായ അർജുൻ നല്ലൊരു ഡാൻസർ കൂടിയാണ്. തന്മാത്ര കഴിഞ്ഞ് ഒൻപത് വർഷങ്ങൾക്ക് ശേഷം ആശാബ്ലാക്ക് ​എന്നൊരു സിനിമയിലും അർജുൻ അഭിനയിച്ചിരുന്നു. ബാംഗ്ലൂരിലെ പരസ്യ കമ്പനിയുടെ പ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നു ഈ ചെറുപ്പക്കാരൻ.

എന്നാൽ ഇപ്പോഴിതാ വെള്ളിത്തിരയിലേക്ക് അർജുൻ വീണ്ടുമെത്തുകയാണ്. ഇത്തവണ നടനായല്ല, തിരക്കഥാകൃത്ത് ആയാണ് അർജുന്റെ വരവ്. ടൊവിനോ തോമസിനെ നായകനാക്കി നടൻ വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുകളിൽ ഒരാളാണ് അർജുൻ. ഷറഫ് – സുഹാസ് എന്നിവർക്കൊപ്പം ചേർന്നാണ് അർജുൻ തിരക്കഥയെഴുതിയത്. ദര്‍ശന രാജേന്ദ്രനാണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ അർജുനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Related Articles

Latest Articles