Friday, May 10, 2024
spot_img

‘സ്കൂൾ കലോത്സവത്തിന് മാംസം വിളമ്പിയാൽ കോഴിയിറച്ചി സൗജന്യമായി നൽകും’;
പ്രഖ്യാപനവുമായി പൗൾട്രി ഫാർമേഴ്സ് ട്രേഡേഴ്സ് സമിതി

തൃശൂർ : അടുത്ത സംസ്ഥാന സ്കൂൾ കലോത്സവത്തിന് മാംസഭക്ഷണം വിളമ്പാൻ തീരുമാനമുണ്ടാകുമെങ്കിൽ അതിനു ആവശ്യമായ കോഴിയിറച്ചി സൗജന്യമായി നൽകാൻ തയ്യാറെന്നു പൗൾട്രി ഫാർമേഴ്സ് ട്രേഡേഴ്സ് സമിതി സംസ്ഥാന ഭാരവാഹികൾ പറഞ്ഞു. കേരളത്തിൽ എവിടെ കലോത്സവം നടന്നാലും ഇറച്ചി എത്തിക്കാൻ തയ്യാറാണെന്ന് സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സെക്രട്ടറി ടി.എസ്. പ്രമോദ് എന്നിവർ വ്യക്തമാക്കി .

അടുത്ത വർഷത്തെ കലോത്സവം മുതൽ നോണ്‍ വെജ് വിഭവങ്ങള്‍ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. ‘പണ്ടു മുതൽ തുടരുന്ന കീഴ്‌വഴക്കമാണ് വെജിറ്റേറിയൻ. എന്തായാലും അടുത്ത വർഷം വെജിറ്റേറിയനും നോൺവെജിറ്റേറിയനും ഉണ്ടാകും എന്നാണ് മന്ത്രി അന്ന് പറഞ്ഞത്.

കായിക മേളയ്ക്ക് വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും കുട്ടികൾക്ക് കൊടുക്കുന്നുണ്ട്. സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് ഇതിനു പ്രശ്നങ്ങളൊന്നും ഇല്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പൗൾട്രി ഫാർമേഴ്സ് ട്രേഡേഴ്സ് സമിതി ഇറച്ചി നൽകാൻ സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്നത് .

Related Articles

Latest Articles