അന്തരാഷ്ട്ര ചലച്ചിത്ര മേള ഇന്ന് രണ്ടാം ദിനത്തിലേയ്ക്ക്. ഇന്ന് 68 ചിത്രങ്ങള്‍ പ്രദർശിപ്പിക്കും. ഐ എസ് ക്രൂര ആക്രമണത്തിൻ്റെ ഇര ലിസ ചലാന്‍ സംവിധാനം ചെയ്ത ‘ദി ലാംഗ്വേജ് ഓഫ് മൗണ്ടന്റെ’ എന്ന ചിത്രവും, മത്സര വിഭാഗത്തിലെ മലയാള ചിത്രം ‘ആവാസ വ്യൂഹത്തിൻ്റെയും ആദ്യ പ്രദര്‍ശനങ്ങൾ ഇന്ന് നടക്കും.
സംഘര്‍ഷ ഭൂമിയില്‍ നിന്നുള്ള രണ്ട് ചിത്രങ്ങളും ഇന്ന് പ്രദർശിപ്പിക്കും. അപര്‍ണ സെന്നിന്‍റെ ‘ദ റേപ്പിസ്റ്റ്’, മലയാള ചിത്രം ‘കുമ്മാട്ടി’, ഓസ്കര്‍ നോമിനേഷന്‍ നേടിയ ‘കൂഴങ്കല്‍’ എന്നിവയാണ് മറ്റ് പ്രധാന ചിത്രങ്ങള്‍.

