ലണ്ടൻ: പോളണ്ട് യുവതാരം താരം ഇഗ സ്വിയാംഗ്ടെക് വിംബിൾഡൺ നാലാം റൗണ്ടിൽ കടന്നു . ഐറിന കമേലിയ ബെഗുവിനെ പരാജയപ്പെടുത്തിയാണ് ഇഗ നാലാം റൗണ്ടിൽ കടന്നത്.
നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ജയം. റൊമേനിയൻ താരത്തിനെതിരെ അനായാസമായിരുന്നു ജിഗാ കളിച്ചത് . ഒരു ഗെയിം മാത്രമാണ് വഴങ്ങിയത്. സ്കോർ: 6-1, 6-0.
മത്സരം ആകെ 55 മിനിറ്റുകൾ മാത്രമാണ് നീണ്ടത്. രണ്ടാം സെറ്റിലെ അഞ്ചാം ഗെയിം 10 മിനിറ്റ് നീണ്ടില്ലായിരുന്നെങ്കിലും ഇതിലും വേഗത്തിൽ മത്സരം അവസാനിക്കുമായിരുന്നു. കാര്യമായ ചെറുത്തുനിൽപ്പൊന്നും റൊമേനിയൻ താരത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല.

