Friday, May 3, 2024
spot_img

മധുര സൗഹൃദ ഓർമകളിലൂടെ: ഇഷ്ട് നായികമാർ ഒരൊറ്റ ഫ്രെയിമിൽ എത്തിയപ്പോൾ

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ നടിയാണ് ലക്ഷ്‌മി ഗോപാലസ്വാമി. അന്യഭാഷയിൽ നിന്നും മലയാളത്തിലെത്തി നിരവധി ചിത്രങ്ങളിലൂടെ നടി ശ്രദ്ധേനേടിയിരുന്നു. അഭിനയത്തിന് പുറമെ നല്ല നർത്തകികൂടിയാണ് താരം. ഇപ്പോഴും തന്റെ വിശേഷങ്ങളെല്ലാം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്കായി പങ്കുവെക്കാറുമുണ്ട്. ഇരും കൈയ്യും നീട്ടിയാണ് ആരാധകർ ലക്ഷ്മിയെ സ്വീകരിച്ചത്. ഇപ്പോൾ താരം പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്.

സിനിമാ താരങ്ങൾ തമ്മിലുള്ള സൗഹൃദങ്ങളും, അവരുടെ ചിത്രങ്ങളും കാണാൻ എന്നും ആരാധകർക്ക് ഇഷ്ടമാണ്. മലയാള സിനിമാ ഒരിക്കൽ അടക്കിഭരിച്ച നായികമാരാണ് സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കാവ്യ മാധവൻ, ലക്ഷ്മി ഗോപാലസ്വാമി എന്നിവരെല്ലാം. ഏവരും നല്ല സുഹൃത്തുക്കളും ആയിരുന്നു. ഇപ്പോൾ 20 വർഷങ്ങൾക്കു മുൻപ് ഒരു അവാർഡ് നൈറ്റിനിടെ എടുത്ത ചിത്രം പങ്കുവെച്ചിരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി. സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കാവ്യ മാധവൻ, ലക്ഷ്മി ഗോപാലസ്വാമി എന്നിവർക്ക് ഒപ്പം കെ പി എസി ലളിതയേയും ചിത്രത്തിൽ കാണാം. ഒരു മനോഹരമായ ഓർമയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഓർമകളിലെ ചൊവ്വാഴ്ച എന്ന് കുറിച്ചു കൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്.

ലക്ഷ്മി ഗോപാലസ്വാമിയുടെ വാക്കുകൾ ഇങ്ങനെ…

”ഓര്‍മകളില്‍ ഒരു ചൊവ്വാഴ്ച്ച….“ 2001-ൽ ഒരു ലഭിച്ച അവാർഡ്. മികച്ച പുതുമുഖ നടിയ്ക്കുള്ള പുരസ്കാരം അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചു. സ്‌നേഹത്തോടെ സംവിധായകന്‍ ലോഹിതദാസിനെ ഓര്‍മിയ്ക്കുന്നു,വളരെ മിസ് ചെയ്യുകയും ചെയ്യുന്നു. കാവ്യ, സംയുക്ത, ഗീതു, കെ പി എസി ലളിത ചേച്ചി എന്നിവർക്ക് ഒപ്പം ബാക്ക് സ്റ്റേജിൽ നിന്നുള്ള ഒരോർമ്മ,” എന്നാണ് ചിത്രത്തിനൊപ്പം ലക്ഷ്മി കുറിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles