ഇന്ത്യയിലെ മുന്നിര മാധ്യമ പരിശീലന കേന്ദ്രമായ ഐഐഎംസി അപേക്ഷ ക്ഷണിച്ചു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ കോട്ടയത്തെ ദക്ഷിണേന്ത്യൻ ക്യാംപസ് നടത്തുന്ന മലയാളം ജേർണലിസമടക്കമുള്ള ഒരുവർഷത്തെ പി. ജി. ഡിപ്ലോമ കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഐഐഎംസിയുടെ ദില്ലി അടക്കമുള്ള വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന ഇംഗ്ളീഷ് ജേർണലിസം, റേഡിയോ ആൻഡ് ടെലിവിഷൻ, അഡ്വർടൈസിങ് ആൻഡ് പബ്ളിക് റിലേഷൻസ് തുടങ്ങിയ കോഴ്സുകൾക്കും ഇപ്പോൾ അപേക്ഷിക്കാം. ക്യാമ്പസുകൾ/കോഴ്സുകൾ സംബന്ധിച്ച വിവരങ്ങൾ www.iimc.nic. in എന്ന വെബ്സൈറ്റിൽ ലഭിക്കും.
ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവരും ബിരുദപരീക്ഷയെഴുതിയിരിക്കുന്നവരുമായ 25 വയസിനു താഴെയുള്ളവർക്ക് അപേക്ഷിക്കാം. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ഓൺലൈൻ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നടത്തുക. ആഗസ്റ്റ് 29 നാണ് മലയാളം ജേർണലിസത്തിനുള്ള ഓൺലൈൻ പരീക്ഷ നടക്കുന്നത്. കേരളത്തിൽ കൊച്ചിയിലും കോഴിക്കോട്ടുമുള്ള നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാവുന്നതാണ്. ജനറൽ വിഭാഗത്തിന് 1000 രൂപയും സംവരണ വിഭാഗങ്ങൾ ക്ക് 750 രൂപയുമാണ് അപേക്ഷാ ഫീസ്. ആഗസ്റ്റ് 9 വരെ അപേക്ഷിക്കാവുന്നതാണ്.
എഡിറ്റിങ്, റിപ്പോർട്ടിങ്, കമ്മ്യൂണിക്കേഷൻ തുടങ്ങി ന്യൂമീഡിയ ജേർണലിസം, മൊബൈൽ ജേർണലിസം, വീഡിയോ റേഡിയോ പ്രൊഡക്ഷൻ, പബ്ളിക് റിലേഷൻസ്, കോർപറേറ്റ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ വരെ പരിശീലനം നൽകുന്നതാണ് മലയാളം ജേർണലിസം കോഴ്സ്. അതോടൊപ്പം നിയമാ നുസൃതമായ ഫ്രീഷിപ്പുകളും സ്കോളർഷിപ്പുകളും ലഭ്യമാണ്. ഓൺലൈനിൽ അപേക്ഷിക്കാൻ tthps://imc.n ta.ac.in/ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. സംശയങ്ങൾക്ക് 0481 2302520, 9496989923, 8547482443 എന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

