Friday, May 3, 2024
spot_img

ശസ്ത്രക്രിയയുടെ പിതാവ് അറബികൾ; മലയാളം സാമൂഹ്യപാഠ പുസ്തക ഭാഗം വിവാദത്തിൽ; പ്രതിഷേധം കനക്കുന്നു

തിരുവനന്തപുരം: മലയാളം സാമൂഹ്യപാഠ പുസ്തകത്തിൽ ശസ്ത്രക്രിയയുടെ പിതാവായി അറബ് ഭിഷഗ്വരനായ അബു അൽ ഖാസിമിനെ രേഖപ്പെടുത്തിയതിൽ പ്രതിഷേധം കനക്കുന്നു. ഒന്‍പതാം ക്ലാസിലെ സാമൂഹ്യപാഠ പാഠപുസ്തകത്തിലാണ് ശസ്ത്രക്രിയയുടെ പിതാവ് എന്ന പേരില്‍ ഖാസിമിനെ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ശസ്ത്രക്രിയയുടെ പിതാവായി ലോകം അംഗീകരിച്ച സുശ്രുതനെ ഒഴിവാക്കിയതിനെതിരേയാണ് പലഭാഗങ്ങളായി പ്രതിഷേധം ഉയരുന്നത്. സാമൂഹ്യശാസ്ത്രം ഒന്നാം ഭാഗത്തിലാണ് മുപ്പത്തിനാലാം പേജിലാണ് വിവാദമായ പാഠ ഭാഗം ഉൾപ്പെടുത്തിയിരിക്കുന്നത്. പണ്ഡിതന്മാരും സംഭാവനകളും എന്ന ശീര്‍ഷകത്തിലാണ് അബു അല്‍ ഖാസിമിനെ ശസ്ത്രക്രിയയുടെ പിതാവായി രേഖപ്പെടുത്തിയിരിക്കുന്നത്.

രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ഇന്ത്യന്‍ ഭിഷഗ്വരനായ സുശ്രുത മുനിയാണ് ആദ്യമായി ശസ്ത്രക്രിയ നടത്തിയതെന്ന് ലോകം അംഗീകരിക്കുമ്പോഴാണ് അദ്ദേഹത്തെ മാറ്റിനിർത്തികൊണ്ട് ശസ്ത്രക്രിയയുടെ പിതാവായി അബു അല്‍ ഖാസിമിയെ ഉയർത്തിക്കാട്ടുന്നത്. ഇതിനെതിരെയാണ് ഇപ്പോൾ പ്രതിഷേധം കനക്കുന്നത്.

പണ്ഡിതന്മാരും സംഭാവനകളും എന്ന ശീര്‍ഷകത്തിലാണ് അബു അല്‍ ഖാസിമിനെ ശസ്ത്രക്രിയയുടെ പിതാവായി രേഖപ്പെടുത്തിയിരിക്കുന്നത്. ശസ്ത്രക്രിയയുടെ പിതാവെന്ന്‌ ലോകം അംഗീകരിക്കുന്ന പുരാതന ഭാരതീയശാസ്ത്രപ്രതിഭയാണ്‌ സുശ്രുതന്‍. ഇന്ന്‌ സര്‍ജന്‍മാര്‍ പറയുന്ന പലതും 2600 വര്‍ഷം മുമ്പ്‌ സുശ്രുതന്‍ പറഞ്ഞുവെച്ചതാണ്‌. അദ്ദേഹത്തെ ഒഴിവാക്കിയാണ് അബു അല്‍ ഖാസിമിയെ ഉയര്‍ത്തിക്കാട്ടുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

എന്നാൽ സി.ഇ 936-1013 കാലഘട്ടത്തിലാണ് അബു അല്‍ ഖാസിമി ജീവിച്ചിരുന്നത്. അതിനും ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുശ്രുതന്‍ ശസ്ത്രക്രിയ നടത്തുകയും അതിന്റെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ സുശ്രുത സംഹിത എന്ന പുസ്തകം എഴുതുകയും ചെയ്തെന്ന് വ്യക്തമാണ്.

Related Articles

Latest Articles