Tuesday, March 19, 2024
spot_img

‘ഇതിനായി കാത്തിരിക്കുകയായിരുന്നു’;ഒടുവിൽ കാശി വിശ്വനാഥനെ സന്ദർശിച്ച് അജയ് ദേവ്ഗൺ

ഉത്തർപ്രദേശ് : കാശി വിശ്വനാഥന്റെ അനുഗ്രഹം തേടി ബോളിവുഡ് താരം അജയ് ദേവ് ഗൺ.കഴിഞ്ഞ ദിവസം രാവിലെയാണ് അദ്ദേഹം കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ അജയ് ദേവ്ഗൺ ട്വിറ്ററിൽ പങ്കുവെച്ചു.

ജമന്തി പൂക്കൾ കൊണ്ട് നിർമ്മിച്ച നിരവധി മാലകൾ ധരിച്ചിരിക്കുന്ന ഒരു ചിത്രമാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷമാണ് അജയ് ദേവ്ഗൺ ക്ഷേത്രത്തിൽ എത്തുന്നത്. ക്ഷേത്രത്തിൽ വിവിധ വഴിപാടുകൾ കഴിച്ച അജയ് ദേവ്ഗൺ വിശേഷ പൂജകളിൽ പങ്കെടുത്ത ശേഷമാണ് ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്.

അദ്ദേഹത്തിന്റെ പുതിയ ചിത്രം ദൃശ്യം 2 ഒരു വാരം കൊണ്ട് നൂറ് കോടി കളക്ഷൻ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ക്ഷേത്രത്തിൽ ദർശനം നടത്തിയത്.

Related Articles

Latest Articles