ബ്ലൂ കാര്‍ട്ട് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ‘അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്‌സ് ഐഡിയാസ് പെര്‍ഫോമേഴ്‌സ് ഇംപ്ലിമെന്റേഷന്‍’ എന്ന പുസ്തകത്തിന്റെ മുഖവുരയിലാണ് ഇളയരാജ ഇരുവരെയും താരതമ്യം ചെയ്തിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോ. ബി.ആര്‍. അംബേദ്കറും തമ്മിലുള്ള ശ്രദ്ധേയമായ ചില സാദൃശ്യങ്ങളാണ് പുസ്തകത്തിൽ. സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തില്‍നിന്ന് പ്രതിസന്ധികളോട് പോരാടി വിജയിച്ചവരാണ് ഇരുവരും. പട്ടിണിയും അടിച്ചമര്‍ത്തുന്ന സാമൂഹ്യ വ്യവസ്ഥയും ഇരുവരും നേരിട്ടിട്ടുണ്ട്. അവയെ ഇല്ലാതാക്കുന്നതിന് ഇരുവരും പ്രവര്‍ത്തിച്ചു. ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി വലിയ സ്വപ്‌നങ്ങള്‍ കണ്ടു, എന്നാല്‍ ഇരുവരും പ്രായോഗികതയിലും പ്രവൃത്തിയിലും വിശ്വസിക്കുന്നവരായിരുന്നു- ഇളജരാജ കുറിച്ചു.
ബേഠി ബച്ചാവോ ബേഠി പഠാവോ, മുത്തലാഖ് നിരോധന നിയമം എന്നിങ്ങനെയുള്ള സ്ത്രീപക്ഷ നിയമനിർമ്മാണത്തിൽ ഡോ. അംബേദ്കർ പ്രധാനമന്ത്രി മോദിയെ ഓർത്ത് അഭിമാനിക്കുമെന്നും ഇളയരാജ തന്റെ മുഖവുരയിൽ പറഞ്ഞു.ബ്ലൂക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷൻ ഏപ്രിൽ 14 നാണ് പുസ്തകം പുറത്തിറക്കിയത്.

