Wednesday, May 15, 2024
spot_img

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപത്തെ അനധികൃത മാംസ വ്യാപാരവും മാലിന്യം വലിച്ചെറിയലും; തത്വമയി ന്യൂസ് റിപ്പോർട്ടിനെ തുടർന്ന് അധികൃതർക്ക് പരാതികളുടെ പ്രവാഹം; തത്വമയി ന്യൂസ് ഇമ്പാക്ട് !

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപം അനധികൃതമായി പ്രവർത്തിക്കുന്ന അറവുശാലകളെയും അവ ഉയർത്തുന്ന മാലിന്യ പ്രശ്നങ്ങളെയും കുറിച്ച് തത്വമയി നൽകിയ വാർത്താ റിപ്പോർട്ട് ചർച്ചാ വിഷയമായി. റിപ്പോർട്ടിനെ തുടർന്ന് നിരവധി പരാതികളാണ് മുഖ്യമന്ത്രിക്കും, ബിജെപി നേതാക്കൾക്കും, തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾക്കും ലഭിച്ചത്. ഭക്തർ നടന്നു പോകുന്ന റോഡിൽ ക്ഷേത്രത്തിന് നൂറു മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന അറവുശാലകളുടെയും അവർ റോഡിലേക്ക് വലിച്ചെറിയുന്ന അറവ് മാലിന്യങ്ങളുടെയും ദൃശ്യങ്ങൾ സഹിതമുള്ള വാർത്താ റിപ്പോർട്ടാണ് ഭക്തജനങ്ങൾ ഏറ്റെടുത്തത്. വലിച്ചെറിയുന്ന അറവുശാലാ മാലിന്യങ്ങൾ ഭക്ഷിക്കാൻ പറന്നിറങ്ങുന്ന നൂറുകണക്കിന് പരുന്തുകളെയും ദൃശ്യങ്ങളിൽ വ്യക്തമായുണ്ട്. ഈ മാലിന്യങ്ങൾ കടന്നാണ് ഭക്തർ ക്ഷേത്രത്തിലേക്ക് പോകുന്നത്.

അറവുശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ കൊണ്ടുപോകുന്ന വാഹനത്തിൽ നിന്നും രക്തം ഒഴുകി ക്ഷേത്രത്തിന്റെ കൽപ്പടവുകളിൽ തളംകെട്ടി കിടക്കുന്ന ദൃശ്യങ്ങളും റിപ്പോർട്ടിലുണ്ട്. ഇടതുപക്ഷ തൊഴിലാളി സംഘടനകൾ നടത്തുന്ന ക്ഷേത്ര വിരുദ്ധ പ്രവർത്തനങ്ങളെയും തത്വമയി ന്യൂസ് വാർത്തയാക്കിയിട്ടുണ്ട്. പാകിസ്ഥാൻ അനുകൂല സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന യുവാക്കളുടെ സാന്നിദ്ധ്യവും ക്ഷേത്ര പരിസരത്ത് പ്രവർത്തിച്ചിരുന്ന ഒരു ബാർബർ ഷോപ്പിൽ കണ്ട വാർത്തയും നൽകിയത് തത്വമയി മാത്രമാണ്. ക്ഷേത്രം നേരിടുന്ന സുരക്ഷാ ഭീഷണിയും ചൂണ്ടിക്കാട്ടിയ വാർത്തയും സമൂഹത്തിൽ ചർച്ചയായിരുന്നു. പ്രസ്തുത വാർത്താ റിപ്പോർട്ടുകൾ കാണാൻ ഈ ലിങ്കിൽ പ്രവേശിക്കുക.

Related Articles

Latest Articles