Sunday, May 12, 2024
spot_img

അയാം നോട്ട് ആന്‍ അലവലാതി, അയാം പ്രൊഫഷണല്‍ കില്ലര്‍ പവനായി; ദാസനും വിജയനും പവനായിയെ കണ്ടുമുട്ടിയ ഇടം; 12 വര്‍ഷങ്ങള്‍ക്ക് ശേഷം ചെന്നൈയിലെ അണ്ണാ ടവര്‍ തുറന്നു

നാടോടിക്കാറ്റ് സിനിമയില്‍ പ്രൊഫഷണല്‍ കില്ലര്‍ പവനായിയെ ദാസനും വിജയനും കണ്ടുമുട്ടുന്ന സീനും വലിയ ടവര്‍ ലൊക്കേഷനും പ്രേക്ഷകര്‍ക്ക് അത്ര പെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ല. അയാം നോട്ട് ആന്‍ അലവലാതി, അയാം പ്രൊഫഷണല്‍ കില്ലര്‍ പവനായി, മലയാളികള്‍ക്ക് ഈ ഒറ്റ ഡയലോഗ് കൊണ്ടു തന്നെ കാര്യം പിടികിട്ടും. അതെ, ദാസനും വിജയനും ചേര്‍ന്ന് കൊടുംകുറ്റവാളി പവനായിയെ കൊലപ്പെടുത്തിയ ടവര്‍. ചെന്നൈയിലെ അണ്ണാ ടവര്‍ ആണ് മലയാളി പ്രേക്ഷകര്‍ എക്കാലവും ഓര്‍ത്തുവയ്ക്കുന്ന ആ ലൊക്കേഷന്‍.

കഴിഞ്ഞ 12 വര്‍ഷമായി അണ്ണാ ടവർ പൂട്ടിയിട്ടിരിക്കുകയായിരുന്നു. എന്നാൽ അത് ഇപ്പോൾ തുറന്നിരിക്കുകയാണ്. അഞ്ച് പതിറ്റാണ്ടു മുന്‍പാണ് അണ്ണാ ടവര്‍ സ്ഥാപിക്കുന്നത്. 1968 ല്‍ ചെന്നൈയില്‍ നടന്ന വേള്‍ഡ് ട്രേഡ് ഫെയറിന് ഭാഗമായി അണ്ണാ നഗറിലെ വിശ്വേശ്വര പാര്‍ക്കില്‍ 92 ലക്ഷം രൂപ മുടക്കിയായിരുന്നു ടവര്‍ നിര്‍മ്മിച്ചത്.

Related Articles

Latest Articles