Wednesday, September 30, 2026

23ൽ വിവാഹം നടന്നില്ലെങ്കിൽ പിന്നെ 30ൽ, വീട്ടുകാർ വേഗം കെട്ടിക്കാൻ നോക്കിയതിനാൽ രക്ഷപ്പെട്ട് ഓടേണ്ടി വന്നിട്ടുണ്ടെന്ന് നടി പാർവതി അയ്യപ്പദാസ്

വെബ് സീരീസുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും ശ്രദ്ധ നേടിയ താരമാണ് പാർവതി അയ്യപ്പദാസ്. സൂപ്പർ ശരണ്യയിൽ താരം അഭിനയിച്ചിരുന്നുവെങ്കിലും കുടുംബ പ്രേക്ഷകർക്ക് പാർവതി കൂടുതൽ സുപരിചിതയാകുന്നത് ഉപ്പും മുളകുമെന്ന പരമ്പരയിൽ കൂടിയാണ്. മുടിയന്റെ ഭാര്യ ദിയയുടെ വേഷമാണ് ഉപ്പും മുളകിൽ പാർവതി അവതരിപ്പിക്കുന്നത്.

അടുത്തിടെ ജോഷ് ടോക്സ് മലയാളത്തിൽ എത്തിയ പാർവതി തന്റെ സ്വപ്നത്തിലേക്ക് എത്താൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് മനസ് തുറന്നിരുന്നു. ആ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എന്റെ നാള് തിരുവാതിര ആയതിനാൽ നേരത്തെ വിവാഹം കഴിപ്പിക്കണം എന്നായിരുന്നു വീട്ടുകാർക്ക്. 23 ൽ വിവാഹം നടന്നില്ലെങ്കിൽ പിന്നെ 30ലെ വിവാഹം നടക്കുകയുള്ളൂ എന്നാരോ പറഞ്ഞു. അതിനാൽ നേരത്തെ വിവാഹം കഴിപ്പിക്കാൻ വീട്ടിൽ ഒരു ശ്രമം നടന്നു. എന്നാൽ 23 വയസ്സിനുള്ളിൽ മകൾ സ്വന്തം കാലിൽ നിന്ന് കാണണമെന്നും എന്റെ വീട്ടുകാർക്ക് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ വീട്ടിൽ നിന്ന് രക്ഷപ്പെട്ട് ഓടേണ്ടി വന്നിട്ടുണ്ടെന്ന് പാർവതി അയ്യപ്പദാസ് പറയുന്നു.

Related Articles

Latest Articles