തിരുവനന്തപുരം : പൂജപ്പുര ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ തടവുകാരന്റെ ശ്രമം അവസാനിച്ചത് വൻ അബദ്ധത്തിൽ . ഒരു ബ്ലോക്കിന്റെ മതില്‍ ചാടിയ ഇയാൾ എത്തിയത് മറ്റൊരു ബ്ലോക്കിലായിരുന്നു. അബദ്ധം മനസ്സിലായതോടെ ഇയാൾ ഒടുവിൽ മതില്‍ ചാടി പഴയ ബ്ലോക്കിലെത്തി.
മോഷണക്കേസില്‍ മാവേലിക്കര കോടതി റിമാന്‍ഡ് ചെയ്ത യുവാവാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്. അവധി ദിവസത്തില്‍ ടി.വി. കാണാന്‍ നല്‍കിയ ഇളവ് മുതലെടുത്താണ് ഇയാൾ ജയില്‍ ചാടാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. ഏഴടി പൊക്കമുള്ള മതിലാണ് ഇയാള്‍ ചാടിയത് . ഇയാളെ കാണാതായതോടെ വാര്‍ഡന്മാര്‍ അന്വേഷിച്ച് ഇറങ്ങി. ഇവരാണ് ഇയാളെ മറ്റൊരു ബ്ലോക്കില്‍ ഇരിക്കുന്നത് കണ്ടത്.
മൂത്രമൊഴിക്കാന്‍ പോയതെന്നായിരുന്നു ഇയാളുടെ വിശദീകരണം. എന്നാല്‍, ജയില്‍ ചാടാന്‍ നടത്തിയ വിഫലശ്രമമാണെന്ന് മനസ്സിലാക്കിയതോടെ ഇയാളെ അതീവ സുരക്ഷയുള്ള ബ്ലോക്കിലേക്ക് മാറ്റി.
കോടതിയില്‍ ഹാജരാക്കുന്ന സമയത്തും ഇയാൾ പോലീസുകാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു.

