ഒട്ടാവ: കാനഡ ഹാലിഫാക്‌സ് നഗരത്തിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ സിഖ് യുവതിയെ ഓവനിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. പത്തൊമ്പതുകാരിയായ ഗുര്‍സിമ്രാന്‍ കൗറിനെയാണ് ശനിയാഴ്ച രാത്രി 9.30-ഓടെ വാക്ക്-ഇന്‍ ഓവനില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. യുവതിയെ ആരോ മനപൂര്‍വം ഓവനിലേക്ക് തള്ളിക്കയറ്റിയതാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന വെളിപ്പെടുത്തലുമായി കൗറിന്റെ സഹപ്രവർത്തകയായിരുന്ന യുവതി രംഗത്ത് വന്നു.
മുമ്പ് ഈ സ്ഥാപനത്തില്‍ ജോലിചെയ്ത ക്രിസ് ബ്രീസി തന്റെ ടിക് ടോക് വീഡിയോയില്‍ ഓവന്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്ന് വിശദമാക്കുന്നുണ്ട്. ഓവന്‍ മറ്റൊരാളുടെ സഹായമില്ലാതെ അടയ്ക്കാനാകില്ലെന്നും മരണപ്പെട്ട യുവതി സ്വയം ഓവനില്‍ കയറി ഇങ്ങനെ ചെയ്തു എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ക്രിസ് ബ്രീസി പറയുന്നു. വാള്‍മാര്‍ട്ടിലെ ജീവനക്കാരും സമാന അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്.

