Friday, April 26, 2024
spot_img

ഇടുക്കിയിൽ ബന്ധുവായ പെൺകുട്ടിയെ മദ്യം നൽകി ബോധംകെടുത്തിയ ശേഷം പീഡിപ്പിച്ചു; വിമുക്തഭടന് 66 വർഷം കഠിനതടവും പിഴയും

ഇടുക്കി: മദ്യം നൽകി ബോധംകെടുത്തിയ ശേഷം ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച വിമുക്തഭടനെതിരെ നടപടി.പ്രതിക്ക് 66 വർഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ച് അതിവേഗ കോടതി.കോതമംഗലം കുത്തുകുഴി സ്വദേശി 38 കാരനാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ടി ജി വർഗീസ് ശിക്ഷ വിധിച്ചത്.

പെൺകുട്ടിക്ക് മദ്യം നൽകി ബോധരഹിത ആക്കിയ ശേഷം പീഡിപ്പിച്ചു എന്ന കേസിലാണ് കോടതി വിധി.
വിവിധ വകുപ്പുകളിലായാണ് 66 വർഷം കഠിനതടവ്. അതിനാൽ വിവിധ വകുപ്പുകളിൽ ലഭിച്ച ശിക്ഷയിൽ ഏറ്റവും ഉയർന്ന ശിക്ഷയായ ഇരുപത് വർഷം പ്രതി തടവ് അനുഭവിച്ചാൽ മതിയാകും.

Related Articles

Latest Articles