കണ്ണൂർ: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് അമ്മയെയും മകളെയും വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ച പ്രതിയെ പിടികൂടി.ചെറുകല്ലായി സ്വദേശി ജിനേഷ് ബാബുവാണ് പിടിയിലായത്.
ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.ഇതിനുശേഷം യുവാവ് ഒളിവിലായിരുന്നു.ന്യൂ മാഹി ഉസ്സൻ മൊട്ട സ്വദേശികളായ ഇന്ദുലേഖ , മകൾ പൂജ എന്നിവർക്കാണ് വെട്ടേറ്റത്.
അമ്മയും മകളും ആശുപത്രിയിൽ ചികിത്സയിലാണ്. പൂജയ്‌ക്ക് പുറത്ത് നാലു വെട്ടുകളും ഇന്ദുലേഖയ്‌ക്ക് താടിക്കും ചെവിയുടെ പുറകുവശത്തുമാണ് പരിക്കേറ്റത്. പൂജയുടെ കഴുത്തിന് കുത്താനായിരുന്നു പ്രതിയുടെ ശ്രമമെങ്കിലും അമ്മ തടഞ്ഞതോടെ പുറത്ത് വെട്ടേൽക്കുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.

