Sunday, June 16, 2024
spot_img

കോൺഗ്രസ് പുനഃസംഘടന ചർച്ചകൾ ആരംഭിച്ചു; സംഘടനാ ജനറൽ സെക്രട്ടറിയായി കെസി തുടരില്ല

ദില്ലി :കോൺഗ്രസ് പുനഃസംഘടനയിൽ സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ആര് വരണമെന്നതിൽ ചർച്ച തുടങ്ങി. പദവിയിൽ കെ സി വേണുഗോപാൽ തുടർന്നേക്കില്ലെന്നാണ് സൂചന. ഉദയ്പൂർ ചിന്തൻ ശിബിരം തീരുമാനപ്രകാരം അടിമുടി അഴിച്ചുപണിക്കാണ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ പാർട്ടി ഒരുങ്ങുന്നത്.

സംഘടനാ ജനറൽ സെക്രട്ടറിയായി വടക്കേന്ത്യയിൽ നിന്നുള്ള നേതാവിനെ പരിഗണിക്കണമെന്ന വികാരം പാർട്ടിയിലുണ്ട്. അജയ് മാക്കൻ, മുകുൾ വാസ്‌നിക് എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്. കെസി വേണുഗോപാൽ പ്രവർത്തക സമിതിയിൽ തുടരും.

പ്രവർത്തക സമിതിയിലേക്ക് രമേശ് ചെന്നിത്തല ഏതാണ്ട് സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. ഖാർഗെയുടെ തെരഞ്ഞെടുപ്പ് പ്രചാരകനായിരുന്നു ചെന്നിത്തല. സമിതിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുമെന്ന പ്രതീക്ഷ ശശി തരൂരിനുമുണ്ട്.

Related Articles

Latest Articles