Saturday, May 18, 2024
spot_img

കൊയിലാണ്ടിയിൽ 61കാരൻ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു;പോലീസ് അന്വേഷണം ആരംഭിച്ചു

കൊയിലാണ്ടി മുചുകുന്നിൽ വയോധികൻ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. മുചുകുന്ന് സ്വദേശി അശോകൻ(61) ആണ് മരിച്ചത്. വീട്ടിലെ മുറിയിൽ കയറി വാതിലടച്ച ശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. രാവിലെയാണ് സംഭവം

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും മകനും ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹത്തെ രക്ഷിക്കാൻ സാധിച്ചില്ല. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു

Related Articles

Latest Articles