Tuesday, May 21, 2024
spot_img

തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം കിണറ്റിൽ, കണ്ടെത്തിയത് അഴുകിയ നിലയിൽ, അന്വേഷണമാരംഭിച്ച് പോലീസ്

തിരുവനന്തപുരം: യുവതിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. കാണാതായ വെമ്പായം വേറ്റിനാട് സ്വദേശിനിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ്. കഴിഞ്ഞ മാസം 30നാണ് അനുജ എന്ന യുവതിയെ കാണാതായത്. വീട്ടിനടുത്തുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

അനുജയെ കാണാതായ അന്നുതന്നെ വീട്ടുകാർ വട്ടപ്പാറ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അനുജയെ കണ്ടെത്താൻ ഉളള അന്വേഷണവും നടന്നുവരികയായിരുന്നു. ഇതിനിടയിലാണ് ഇന്നലെ വൈകുന്നേരത്തോടെ വീടിനടുത്തുള്ള കിണറിൽ അനുജയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇന്ന് രാവിലെ പോലീസും ഫയ‍ർഫോഴ്സും എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിയിരുന്നു. കാണാതാകുന്നതിന് മുമ്പ് ചില‍ർക്ക് കൊടുക്കാനുള്ള പണവുമായി ബന്ധപ്പെട്ട ചില ഇടപാടുകൾ അനുജ നടത്തിയെന്ന് കണ്ടെത്തിയിരുന്നു. വിവാഹ മോചിതയായിരുന്ന അനുജയുടെ പുനർവിവാഹം ഈ മാസം 3ന് നിശ്ചയിച്ചിരുന്നതാണ്.

പോസ്റ്റുമോർട്ടത്തിന് ശേഷമേ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകൂ എന്ന പോലീസ് വ്യക്തമാക്കി . തുടർ അന്വേഷണവും പോസ്റ്റുമോ‍ർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും.

Related Articles

Latest Articles