Saturday, September 19, 2026

അടിമാലിയിൽ വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

അടിമാലി: ഇടുക്കിയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി മച്ചിപ്ലാവ് സ്വദേശിയാണ് പിടിയിലായത്. പ്രതി പെണ്‍കുട്ടിയെ തന്‍റെ വീട്ടിലേക്ക് വിളിച്ചു വരുത്തി അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പെൺകുട്ടി കഴിഞ്ഞ ദിവസം ബന്ധുക്കളെ ഈ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് ബന്ധുക്കൾ പോലീസില്‍ പരാതി നൽകുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

കൂടാതെ പെണ്‍കുട്ടിയുടെ രഹസ്യമൊഴിയും പോലീസ് രേഖപ്പെടുത്തി. പ്രതി കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.

Related Articles

Latest Articles