Sunday, October 4, 2026

വിഴിഞ്ഞം കലാപം; സംസ്ഥാനത്താകെ ജാഗ്രതാ നിർദേശം, അവധിയിലുള്ള പോലീസുകാർ ഡ്യൂട്ടിക്കെത്തണം

തിരുവനന്തപുരം :വിഴിഞ്ഞം ആക്രമണം കണക്കിലെടുത്ത് സംസ്ഥാനത്താകെ ജാഗ്രതാ നിർദേശം. എല്ലാ ജില്ലകളിലും പോലീസ് വിന്യാസം നടത്താനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശം. അവധിയിലുള്ള പോലീസുകാർ തിരിച്ചെത്തണമെന്ന നിർദേശവുമുണ്ട്. തീരദേശ സ്‌റ്റേഷനുകൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും എല്ലാ പോലീസുകാരും ഡ്യൂട്ടിയിലുണ്ടാകണമെന്നും എഡിജിപി നിർദേശം നൽകി

ഡിഐജിമാരും ഐജിമാരും നേരിട്ട് കാര്യങ്ങൾ നിരീക്ഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്. വിഴിഞ്ഞത്ത് സ്‌പെഷ്യൽ പോലീസ് ഓഫീസറായി ഡിഐജി ആർ നിശാന്തിനിയെ നിയമിച്ചിട്ടുണ്ട്. നാല് എസ് പിമാരും ഡിവൈഎസ്പിമാരും അടങ്ങുന്ന സംഘത്തെയും ഡിഐജിയുടെ കീഴിയിൽ നിയോഗിച്ചിട്ടുണ്ട്.

Related Articles

Latest Articles