Thursday, May 16, 2024
spot_img

ശ്രീശാരദാ വിദ്യാമന്ദിറിന്റെ പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്‌ഘാടനവും പുനർനാമകരണവും നാളെ: തത്സമയ കാഴ്‌ചകളുമായി തത്വമയി നെറ്റ് വർക്ക്

പരവൂർ: എറണാകുളം പരവൂറിലെ ശ്രീശാരദാ വിദ്യാമന്ദിറിന്റെ പുതിയ അക്കാദമിക് മന്ദിറിന്റെ ഉദ്‌ഘാടനവും സ്കൂളിന്റെ പുനർനാമകരണവും ശനിയാഴ്‌ച. വിദ്യാലയത്തിന്റെ പുതിയ അക്കാദമിക് ബ്ലോക്ക് രാജ്യത്തെ സംരക്ഷിച്ച ധീരരായ ഗാൽവാൻ വീരന്മാരുടെ വീര്യത്തിന് സമർപ്പിക്കുന്നു.

ഈ ചടങ്ങിൽ വീരമൃത്യ വരിച്ച മുൻ സിഡിഎസ് ജനറൽ ബിപിൻ റാവത്തിന്റെ ധീരതയെ അനശ്വരമാക്കാൻ സ്കൂളിന്റെ പേര് ജനറൽ ബിപിൻ റാവത് സൈനിക് സംസ്‌കൃതി സ്കൂൾ എന്നാണ് പുനർ നാമകരണം ചെയ്യുന്നത്.

സ്കൂളിന്റെ പുനർനാമകരണവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും 30/07/2022 ശനിയാഴ്ച രാവിലെ 11.30 ന് നടക്കും. ചടങ്ങ് കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് ഉദ്ഘാടനം ചെയ്യും. കേരള നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായിരിക്കും. ഈ ചടങ്ങിന്റെ തത്സമയ കാഴ്‌ച തത്വമയി നെറ്റ് വർക്കിലൂടെ കാണാവുന്നതാണ്.

തത്സമയ കാഴ്ചകൾക്കായി ഈ ലിങ്കിൽ പ്രവേശിക്കൂ
http://bit.ly/3Gnvbys

Related Articles

Latest Articles