Sunday, May 5, 2024
spot_img

യുവമോര്‍ച്ച പ്രവര്‍ത്തകൻ പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം: കേസ് അന്വേഷിക്കാൻ എന്‍ഐഎ, കൊലപാതകികൾ കേരളത്തിലോ?

ബെംഗളൂരു: യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ പ്രവീൺ നെട്ടാരുവിന്റെ കൊലപാതക കേസ് എന്‍ഐഎക്ക്. എന്‍ഐഎക്ക് കേസ് കൈമാറാന്‍ കര്‍ണാടക സർക്കാരാണ് തീരുമാനിച്ചത്. കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കേരള അതിര്‍ത്തിക്ക് സമീപം ബെള്ളാരയില്‍ നിന്നാണ് രണ്ട് പ്രതികളും അറസ്റ്റ് ചെയ്തത്. കേരള രജിസട്രേഷന്‍ ബൈക്കില്‍ മാരകായുധങ്ങളുമായി എത്തിയവരാണ് യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരയെ കൊലപ്പെടുത്തിയത്. 29 കാരനായ സാക്കീര്‍, 27 കാരനായ മുഹമ്മദ് ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഇവരാണ് കൊലപാതകത്തിന് പ്രധാന ആസൂത്രണം നടത്തിയത്. അറസ്റ്റിലായവരുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഇതുവരെയും പോലീസ് പുറത്ത് വിട്ടില്ല. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 15 പേരെ ചോദ്യം ചെയ്യുകയാണ്. കേരള രജിസ്ട്രേഷനിലുള്ള ബൈക്ക് കര്‍ണാടക പൊലീസിന്‍റെ കസ്റ്റഡിയിലുണ്ട്. കാസര്‍കോടിലേക്കും കണ്ണൂരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ അനുകൂലിച്ചതിന്റെ പേരില്‍ രാജസ്ഥാനിലെ തയ്യല്‍തൊഴിലാളി കനയ്യ ലാലിനെ മതമൗലികവാദികള്‍ കൊലപ്പെടുത്തിയതിനെതിരെ പ്രവീണ്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പേരിലാണ് പ്രവീണിന്റെ കൊതപാകമെന്നാണ് ബിജെപി ആരോപണം. കനയ്യ ലാലിനെ കൊലപ്പെടുത്തിയ അതേ മാതൃകയില്‍ കഴുത്ത് മുറിച്ചും മറ്റുമാണ് പ്രവീണിനേയും കൊലപ്പെടുത്തിയിരിക്കുന്നത്. ഇതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആണെന്നും ബിജെപി ആരോപിക്കുന്നു.

പ്രവീണ്‍കുമാറിന്റെ കൊലയാളികളെ പിടികൂടുന്നവരെ തങ്ങള്‍ വിശ്രമിക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കൊലപാതകികളെ പിടികൂടാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ച വരികയാണ്. കര്‍ണാടക പോലീസ് ഉദ്യോഗസ്ഥര്‍ കേരളവുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles