Friday, May 10, 2024
spot_img

കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ മറന്നുവച്ച സംഭവം; ആഭ്യന്തര വകുപ്പ് അന്വേഷിക്കും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഹര്‍ഷിനയ്ക്ക് 2 ലക്ഷം നൽകും

തിരുവനന്തപുരം : കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ സര്‍ജിക്കൽ കത്രിക വയറ്റില്‍ മറന്നുവച്ച് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ സംഭവത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തും. സംഭവത്തിൽ നേരത്തെ ആരോഗ്യവകുപ്പിന്‍റെ കീഴില്‍ നടത്തിയ രണ്ട് അന്വേഷണങ്ങൾ നടന്നുവെങ്കിലും ശസ്ത്രക്രിയ ഉപകരണം ഏത് അവസരത്തിലാണ് വയറ്റില്‍ കുടുങ്ങിയതെന്ന് കണ്ടെത്താനാകാത്ത തിനെത്തുടർന്നാണ് ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തുന്നത്. പരാതിക്കാരിയായ കെ.കെ.ഹര്‍ഷിനയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ അനുവദിക്കും

രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരമെന്ന ആരോഗ്യമന്ത്രി വീണ ജോർജ് നൽകിയ ഉറപ്പ് വെറും വാക്കിലൊതുങ്ങിയതോടെ നീതി തേടി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുമെന്ന് പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹർഷിന ഹർഷിന പറഞ്ഞു.

ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നുവച്ചത് എവിടെനിന്നാണ് എന്നതിൽ ആരോഗ്യവകുപ്പ് ഇപ്പോഴും അന്തിമ നിഗമനത്തിലെത്തിയിട്ടില്ല.തുടർന്ന് നീതി തേടി ഈ മാസം ആദ്യം ഹർഷിന മെഡിക്കൽ കോളജിനു മുന്നിൽ സമരം ആരംഭിച്ചിരുന്നു. എന്നാൽ മെഡിക്കൽ കോളജിലെത്തിയ ആരോഗ്യമന്ത്രി രണ്ടാഴ്ചയക്കുള്ളിൽ നഷ്ടപരിഹാരം അടക്കമുള്ള കാര്യത്തിൽ തീരുമാനമെടുക്കുമെന്നും കുറ്റക്കാരെ നിയമനത്തിനു മുന്നിൽ എത്തിക്കുമെന്നും വാക്കു നൽകി. തുടർന്ന് ഹർഷിന സമരം അവസാനിപ്പിച്ചു. എന്നാൽ മൂന്നാഴ്ച പിന്നിട്ടിട്ടും മന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നാണ് ഹർഷിനയുടെ കുടുംബത്തിന്റെ പരാതി.

Related Articles

Latest Articles