Wednesday, December 31, 2025

ദേശീയ പതാക ഉയര്‍ത്തണമെന്ന ഹര്‍ ഘര്‍ തിരംഗ പ്രചാരണപരിപാടിയെ വിമര്‍ശിക്കുന്ന കശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് താക്കീത് നല്‍കി അഞ്ച് പെണ്‍കുട്ടികള്‍

ദേശീയ പതാക ഉയര്‍ത്തണമെന്ന ഹര്‍ ഘര്‍ തിരംഗ പ്രചാരണപരിപാടിയെ വിമര്‍ശിക്കുന്ന കശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് താക്കീത് നല്‍കി അഞ്ച് പെണ്‍കുട്ടികള്‍… 

രാജ്യത്ത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി. ഓഗസ്റ്റ് 13നും 15നും ഇടയിലായി ത്രിവർണ്ണ പതാക വീടുകളിൽ ഉയർത്തണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ‘ ആസാദി കാ അമൃത് മഹോത്സവിന്റെ’ ഭാഗമായിട്ടാണ് പ്രധാനമന്ത്രി ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.

‘ ഈ വർഷം ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ‘ഹർ ഘർ തിരംഗ’ എന്ന ആശയത്തെ നമുക്ക് കൂടുതൽ ശക്തിപ്പെടുത്താം. ഓഗസ്റ്റ് 13നും 15നും ഇടയിലായി നിങ്ങളുടെ വീടുകളിൽ ത്രിവർണ്ണപതാക ഉയർത്തുക. ദേശീയപതാകയുമായുള്ള ബന്ധത്തെ കൂടുതൽ ആഴമുള്ളതാക്കാൻ ഇത് സഹായിക്കുമെന്നും’ പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെച്ചു.

സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി എല്ലാവരും അവരവരുടെ വീടുകളിൽ ത്രിവർണ്ണപതാക ഉയർത്തണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഹിമാചൽ പ്രദേശിന്റെ അതി‌ർത്തി പ്രദേശങ്ങളിൽ ത്രിവർണ്ണ പതാക ഉയർത്തി ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ്. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെയും ഹർ ഖർ തിരംഗ ക്യാമ്പയിനിനെ ജനകീയമാക്കുന്നതിന്റെ ഭാഗമായി ആയിരുന്നു പതാക ഉയർത്തൽ. 75-ാം സ്വാതന്ത്വ്രദിനാഘോഷങ്ങളുടെ ഭാഗമായി സാംസ്കാരിക മന്ത്രാലയം കൊണ്ടുവന്ന കാമ്പെയിൻ ആണ് ഹർ ഖർ തിരംഗ. ഓഗസ്റ്റ് 13 മുതൽ 15വരെയുള്ള ദിവസങ്ങളിൽ വീടുകളിൽ ദേശീയ പതാക ഉയ‌‌ർത്താൻ ഇന്ത്യയിലെ ജനങ്ങളെ പ്രചോദിപ്പിക്കുക എന്നതാണ് ഹർ ഖർ തിരംഗയുടെ ലക്ഷ്യം. അതുവഴി ഇന്ത്യയൊട്ടാകെ രാജ്യസ്നേഹത്തിന്റ പുതിയ മാതൃക വളർത്താൻ കഴിയുമെന്നും കരുതുന്നു. വ്യാഴാഴ്ച ഉത്തരാഖണ്ഡിലും ഇതേ മാത‌ൃകയിൽ പതാക ഉയർത്തിയിരുന്നു.

 

Related Articles

Latest Articles