Sunday, May 26, 2024
spot_img

വാഹനാപകടത്തിൽ മൂന്ന് വയസ്സുകാരിയുൾപ്പെടെ 3 പേർ മരിച്ച സംഭവം; യുവാവിനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പോലീസ്

കൊല്ലം: കൊല്ലം കൊട്ടാരക്കര കുളക്കടയിൽ വാഹനാപകടത്തിൽ ദമ്പതികളും മൂന്ന് വയസുകാരിയായ മകളും മരിച്ച സംഭവത്തില്‍ യുവാവിനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്ന യുവാവിനെതിരെയാണ് മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തിരിക്കുന്നത്. കാർ ഓടിച്ചിരുന്ന അടൂർ ഏനാത്ത് സ്വദേശി അരവിന്ദ് സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

ജൂലൈ അഞ്ചിനാണ് ഒരു കുടുംബത്തിലെ മുഴുവൻ പേരെയും മരണത്തിൽ കൊണ്ടെത്തിച്ച അപകടമുണ്ടായത്. കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശി ബിനീഷ് ഭാര്യ മഞ്ചു, ഇവരുടെ മകള്‍ ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്.

Related Articles

Latest Articles