Friday, October 16, 2026

പാകിസ്ഥാൻ തൊടുത്ത ചൈനീസ് നിർമ്മിത പി 50 മിസൈലുകളും ഭാരതം തകർത്തു! തെളിവ് പുറത്തു വിട്ട് സൈന്യം

പാകിസ്ഥാന്റെ സൈനിക താവളങ്ങൾ തകർത്തതിന്റെ കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് ഇന്ത്യൻ സൈന്യം. ഭാരതം തകർത്തവയിൽ ചൈനീസ്, തുർക്കി നിർമ്മിത ഡ്രോണുകൾ ഉണ്ടായിരുന്നുവെന്നും പാക് സൈനിക താവളങ്ങളിൽ ഭാരതം തദ്ദേശീയമായി നിർമ്മിച്ച ആകാശ് മിസൈൽ കനത്ത നാശനഷ്ടം വിതച്ചതായും ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ പ്രയോഗിച്ചത് ചൈനീസ് ചൈനീസ് നിർമ്മിത പിഎൽ 15 മിസൈൽ ഇന്ത്യ തകർത്തുവെന്നും വാർത്താ സമ്മേളനത്തിൽ സേന വ്യക്തമാക്കി.

വാർത്താസമ്മേളനത്തിൽ വൈസ് അഡ്മിറൽ എ.എൻ. പ്രമോദ്, ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ്, എയർ മാർഷൽ എ.കെ. ഭാരതി തുടങ്ങിയവർ പങ്കെടുത്തു. ആവശ്യമെങ്കിൽ അടുത്ത മിഷന് തയ്യാറാണെന്നും സേന വ്യക്തമാക്കി. പാക് താവളങ്ങൾ ഇന്ത്യൻ സേന തകർക്കുന്ന ദൃശ്യങ്ങൾ വാർത്താ സമ്മേളനത്തിൽ പങ്കുവെച്ചു. നൂർഖാൻ വ്യോമതാവളത്തിലെ ആക്രമണത്തിന്റെ ദൃശ്യങ്ങളും റഹീമാ ഖാൻ വിമാനത്താവളത്തിന്റെ റൺവേ തകർത്തതിന്റെ ദൃശ്യങ്ങളും സേന പുറത്തുവിട്ടു. ഇന്ത്യൻ എയർഫീൽഡ് സുരക്ഷിതമാണെന്ന് സേന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഭീകരവാദികൾക്കുവേണ്ടി പാക് സൈന്യം ഇടപെടാൻ തീരുമാനിച്ചത് ഏറെ അപലപനീയമാണ്. ഇന്ത്യ പ്രതികരിക്കാൻ തീരുമാനിച്ചത് ഇതിനാലാണെന്നും എയർമാർഷൽ എ.കെ. ഭാരതി പറഞ്ഞു. പാക് സൈന്യത്തോടല്ല, ഭീകരരോടാണ് തങ്ങളുടെ പോരാട്ടമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, പാക് സൈന്യം ഇടപെട്ട് ഭീകരർക്കുവേണ്ടി പോരാടാൻ തീരുമാനിച്ചപ്പോൾ അതേരീതിയിൽ പ്രതികരിക്കാൻ ഇന്ത്യൻ സേന നിർബന്ധിതരായെന്നും സേന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

പാക് ആക്രമണങ്ങളെ ശക്തമായി ചെറുത്തുവെന്ന് എയർമാഷൽ എ.കെ. ഭാരതി പറഞ്ഞു. പാകിസ്താൻ ഉപയോഗിച്ച നിരവധി ഡ്രോണുകളെയും ആളില്ലാ യുദ്ധവിമാനങ്ങളെയും ഇന്ത്യൻ സേന ശക്തമായി പ്രതിരോധിച്ചു. തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ സംവിധാനങ്ങളും മികച്ച പരിശീലനം നേടിയ നാവികപ്രതിരോധ സേനയും ശക്തമായി തിരിച്ചടിച്ചു. തദ്ദേശീയമായി വികസിപ്പിച്ച ആകാശ് വിജയകരമായി ഉപയോഗിച്ചെന്നും സേന അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങൾക്കും സാധാരണ ജനങ്ങൾക്കും നാശനഷ്ടങ്ങൾ കുറയ്ക്കാൻ സേന ശ്രദ്ധിച്ചെന്നും സൈന്യം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Related Articles

Latest Articles