Saturday, May 18, 2024
spot_img

1000 ഏകദിനങ്ങളെന്ന അപൂര്‍വ നാഴികക്കല്ല് സ്വന്തമാക്കാനൊരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ടീം; രാജ്യത്തിന് അഭിമാനമെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍

ദില്ലി: രാജ്യാന്തര ക്രിക്കറ്റില്‍ അപൂര്‍വ നാഴികക്കല്ല് സ്വന്തമാക്കാനൊരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. 1,000 ഏകദിനങ്ങള്‍ കളിക്കുന്ന ആദ്യ രാജ്യമെന്ന നേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

ഫെബ്രുവരി ആറിന് വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനം ഇന്ത്യയുടെ 1000-ാം ഏകദിന മത്സരമാകും. ഇതുവരെ ഒരു രാജ്യവും 1000 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടില്ല.

എന്നാൽ ഇതുവരെ കളിച്ച 999 ഏകദിനങ്ങളില്‍ നിന്ന് 518 വിജയവും 431 തോല്‍വിയുമാണ് ഇന്ത്യയ്ക്കുള്ളത്. 54.54 ആണ് വിജയ ശരാശരി. 2002-ലാണ് ഇന്ത്യ 500-ാം ഏകദിന മത്സരം കളിച്ചത്.

അതേസമയം ഈ അപൂര്‍വ നാഴികക്കല്ല് സ്വന്തമാക്കാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ആശംസയുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍ രംഗത്തെത്തി.

”ഇന്ത്യ 1000-ാം ഏകദിനം കളിക്കുക എന്നത് ഒരു വലിയ നാഴികക്കല്ലാണ്. 1974-ലാണ് ആദ്യ ഏകദിനം കളിക്കുന്നത്. മുന്‍ ക്രിക്കറ്റ് താരങ്ങള്‍, നിലവിലെ താരങ്ങള്‍, പണ്ടത്തെയും ഇപ്പോഴത്തെയും ബോര്‍ഡ് അംഗങ്ങള്‍ എന്നിവരാല്‍ സാധ്യമായതാണ് ഇക്കാര്യം. ഈ നേട്ടം നമ്മള്‍ എല്ലാവരുടേതുമാണ്. രാജ്യം മുഴുവന്‍ ഇക്കാര്യത്തില്‍ അഭിമാനിക്കണം. ഇന്ത്യന്‍ ക്രിക്കറ്റ് കരുത്തില്‍ നിന്ന് കരുത്തിലേക്ക് വളരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.” – സച്ചിന്‍ തന്റെ ആപ്പായ 100 എം.ബിയിലൂടെ പറഞ്ഞു.

Related Articles

Latest Articles