Tuesday, January 13, 2026

ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യയും ഓസ്‌ട്രേലിയയും ഇന്ന് ഏറ്റുമുട്ടും

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടും. ശക്തരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ആരോണ്‍ ഫിഞ്ചിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നേരിടാന്‍ കൊഹ്ലിയും സംഘവുമെത്തുന്നത്. മറുവശത്ത് വെസ്റ്റിന്‍ഡീസിനെതിരേ തോറ്റെന്ന് കരുതിയ മല്‍സരം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഓസീസ്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജയിച്ച ടീമില്‍ നിന്ന് പരമാവധി രണ്ടു മാറ്റങ്ങളാണ് ഇന്ത്യ വരുത്താന്‍ സാധ്യതയുള്ളത്. ഭുവനേശ്വര്‍ കുമാറിന് പകരം മുഹമ്മദ് ഷമി കളിച്ചേക്കും. പേസ് ബൗളിങ്ങിന് അനുകൂലമായ പിച്ചില്‍ കേദാര്‍ ജാദവിന് പകരം ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലെ അതേ ടീമിനെയാകും ഓസ്ട്രേലിയ അണിനിരത്തുക..

Related Articles

Latest Articles