തിരുവനന്തപുരം: ചന്ദനമരം മുറിച്ചു കടത്തിയ മൂന്ന് പേർ പിടിയിൽ. പേയാട് പള്ളിമുക്ക് സ്വദേശി ജോണി, ശ്രീവരാഹം സ്വദേശികളായ വിജയകുമാരൻ നായർ, ഹരി എന്നിവരാണ് പിടിയിലായത്. മ്യൂസിയം പോലീസാണ് പ്രതികളെ പിടികൂടിയത്.
ജൂലൈ 7-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വഴുതക്കാടുള്ള സ്റ്റേറ്റ് മുനിസിപ്പൽ ഓഫീസ് കോമ്പൗണ്ടിൽ നിന്ന് 10 വർഷം പ്രായമുള്ള ചന്ദനമരമാണ് പ്രതികൾ മുറിച്ചു കടത്തിയത്. ഫോർട്ട്, ശ്രീകാര്യം, കഴക്കൂട്ടം സ്റ്റേഷനുകളിൽ ഇവർക്കെതിരെ സമാനമായ സംഭവങ്ങൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

