Monday, January 12, 2026

രാജ്യത്ത് കോവിഡ് നിരക്കിൽ ആശ്വാസം; രോഗമുക്തി നേടിയവർ കൂടുന്നു; 24 മണിക്കൂറിനിടെ 10,488 പേർക്ക് കോവിഡ്; 313 മരണം

ദില്ലി: രാജ്യത്ത് കോവിഡ് നിരക്കുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,488 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 6,075 കേസുകൾ കേരളത്തിൽ നിന്നുള്ളതാണ്.

ഇതിൽ രോഗമുക്തി നേടിയവരാണ് കൂടുതൽ. 12,329 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 1,22,714 ആയി കുറഞ്ഞു.

കഴിഞ്ഞ 532 ദിവസങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ ഏറ്റവും കുറവ് സജീവ രോഗികളാണ് ഇപ്പോഴുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.98 ശതമാനമാണ്.

അതേസമയം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 313 മരണങ്ങൾ കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 4,65,662 ആയി. രാജ്യത്ത് ഇതുവരെ 3.45 കോടി പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇതിൽ 3.39 കോടി ജനങ്ങളും രോഗമുക്തരായി.

എന്നാൽ ഇതുവരെ 116.5 കോടി വാക്‌സിനുകളും ഇന്ത്യയിൽ വിതരണം ചെയ്ത് കഴിഞ്ഞു. ഡിസംബർ അവസാനത്തോടെ അർഹരായ എല്ലാവർക്കും വാക്‌സിൻ എത്തിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Related Articles

Latest Articles