Tuesday, May 7, 2024
spot_img

വൻ തകർച്ചയിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യ; ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ ഭേദപ്പെട്ട സ്കോറിലേക്ക്

ധാക്ക: ഏകദിന പരമ്പര നേടിയതിനു പിന്നാലെ ടെസ്റ്റിലും ഇന്ത്യക്കെതിരെ മികച്ച പ്രകടനവുമായി ബംഗ്ലാദേശ്. ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യയെ 6 വിക്കറ്റ് നഷ്ടത്തിൽ 278 എന്ന സ്കോറിൽ ബംഗ്ലാ ബൗളർമാർ തളച്ചു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് 50 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റുകൾ നഷ്ടമായതാണ് കനത്ത തിരിച്ചടിയായത്. എന്നാൽ പരിചയ സമ്പന്നനായ ചേതേശ്വർ പുജാരയും ശ്രേയസ് അയ്യരും ഇന്ത്യയെ കൂട്ടത്തകർച്ചയിൽ നിന്നും കരകയറ്റുകയായിരുന്നു . പുജാര 90 റൺസെടുത്ത് പുറത്തായി. അയ്യർ 82 റൺസുമായി ബാറ്റിംഗ് തുടരുകയാണ്. മികച്ച തുടക്കം ലഭിച്ചിട്ടും അത് പ്രയോജനപ്പെടുത്താനാകാതെ ഋഷഭ് പന്ത് 46 റൺസിൽ പുറത്തായി. മറ്റ് ബാറ്റർമാരെല്ലാം തികച്ചും നിരാശപ്പെടുത്തി.

ബംഗ്ലാദേശിന് വേണ്ടി 3 വിക്കറ്റുമായി തൈജുൾ ഇസ്ലാം ബൗളിംഗ് നിരയിൽ തിളങ്ങി. മെഹ്ദി ഹസൻ 2 വിക്കറ്റ് വീഴ്ത്തി.

Related Articles

Latest Articles