Monday, May 13, 2024
spot_img

ജര്‍മനിയെയും ബ്രിട്ടനെയും മറികടക്കും; 2030ല്‍ ഇന്ത്യ ലോകത്തെ മൂന്നാം സാമ്പത്തിക ശക്തിയാവും; റിപ്പോർട്ട് പുറത്ത്

ദില്ലി: 2030 ഓടെ ഇന്ത്യ ജപ്പാനെ മറികടന്ന് ഏഷ്യയിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാവുമെന്ന് റിപ്പോർട്ട്. മാര്‍ക്കറ്റിങ് റിസര്‍ച്ച് സ്ഥാപനമായ ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ജര്‍മനിയെയും ബ്രിട്ടനെയും മറികടന്ന് ഇന്ത്യ ലോക മൂന്നാം നമ്പര്‍ ആവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഇന്ത്യ ലോകത്തെ ആറാമത്തെ സമ്പദ് വ്യവസ്ഥയാണ്. യുഎസ്, ചൈന, ജപ്പാന്‍, ജര്‍മനി, യുകെ എന്നിവയാണ് ഇന്ത്യയ്ക്കു മുന്നിലുള്ളത്.

ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയുടെ വലിപ്പം നിലവിലുള്ള 2.7 ലക്ഷം കോടിയില്‍നിന്ന് 2030ല്‍ 8.4 ലക്ഷം കോടി ആവുമെന്നാണ് ഐഎച്ച്‌എസ് മാര്‍ക്കിറ്റ് പറയുന്നു. ഇതോടെ ഏഷ്യാ-പസഫിക് മേഖലയിലെ രണ്ടാമത്തെ സാമ്ബത്തിക ശക്തിയായി ഇന്ത്യ മാറും. പടിഞ്ഞാറന്‍ ശക്തികളായ ജര്‍മനി, ഫ്രാന്‍സ്, യുകെ എന്നിവയെയും ഇന്ത്യ പിന്തള്ളുമെന്നും അടുത്ത ദശകത്തില്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പത്ത് വ്യവസ്ഥയായിരിക്കും ഇന്ത്യയുടേതെന്നും ഐഎച്ച്‌എസ് മാര്‍ക്കിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Related Articles

Latest Articles