ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിന് മുന്നോടിയായുള്ള ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം ഇന്ന് . ന്യൂസിലാന്റാണ് എതിരാളികൾ. ഇംഗ്ലണ്ടിലെ കെനിങ‌്ടൺ ഓവൽ സ്റ്റേഡിയത്തിൽ ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണി മുതലാണ് മത്സരം. ഇംഗ്ലീഷ് സാഹചര്യങ്ങളെ മെരുക്കിയെടുക്കലാണ് സന്നാഹമത്സരത്തിൽ കോലിപ്പടയുടെ ലക്ഷ്യം.
ഐപിഎൽ മത്സരങ്ങൾ മൂലം കഴിഞ്ഞ രണ്ടുമാസമായി ഇന്ത്യ ഏകദിനങ്ങൾ കളിച്ചിട്ടില്ല. ഈ കുറവ് സന്നാഹമത്സരത്തിൽ നികത്തും. 28ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അവസാന സന്നാഹമത്സരം.
ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ കളി ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ്. 1992നുശേഷം ആദ്യമായി എല്ലാ ടീമുകളും പരസ‌്പരം മത്സരിക്കുന്ന ലോകകപ്പാണിത‌്. മികച്ച നാല് സ്ഥാനക്കാർ സെമിയിൽ പ്രവേശിക്കും. അതിനാൽ എല്ലാ മത്സരങ്ങളും ഇന്ത്യക്ക് നിർണായകമാണ്.

