Wednesday, May 15, 2024
spot_img

ശ്രീലങ്കയിൽ ഐ എൻ എസ് കരഞ്ചിനെ നിയോഗിച്ച് നിർണ്ണായക നീക്കവുമായി ഭാരതം |INDIA

ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങളും അതിൽ ചൈന വഹിക്കുന്ന പങ്കും ഇന്ന് ലോകത്തിന് അറിയാവുന്ന കാര്യങ്ങളാണ്. പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ മുന്നോട്ടു പോയിരുന്ന മാലിദ്വീപ് – ഇന്ത്യ ബന്ധം സംഘർഷഭരിതമായത് ചൈനയുടെ പിന്തുണയുള്ള മുഹമ്മദ് മോയിസു പ്രസിഡണ്ടായി അധികാരത്തിൽ വന്നപ്പോഴാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മോദിയെ അധിക്ഷേപിച്ചുള്ള മാലിദ്വീപ് മന്ത്രിമാരുടെ പ്രസ്താവനകളെ തുടർന്ന് ബോയിക്കോട്ട് മാൽദീവ്സ് ക്യാമ്പയിൻ ശക്തിപ്പെട്ടപ്പോൾ പിന്തുണ ആവശ്യപ്പെട്ട് മോയിസു ഓടിപ്പോയതും ചൈനയുടെ അടുത്തേക്കാണ്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനത്താണ് മാലിദ്വീപ് സ്ഥിതിചെയ്യുന്നത്. ഇന്ത്യൻ സമുദ്രത്തിൽ നടക്കുന്ന സമുദ്ര ഗതാഗതത്തിന്റെ ഏറിയ പങ്കും ഈ പ്രദേശത്ത് കൂടിയാണ്.

പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇംഗ്ലീഷ് പര്യവേഷകൻ വാൾട്ടർ റെയ്‌ലി അഭിപ്രായപ്പെടുന്നത് സമുദ്രങ്ങളെ ഭരിക്കുന്നവൻ ലോകത്തെ ഭരിക്കും എന്നാണ്. നാലു നൂറ്റാണ്ടുകൾക്ക് ഇപ്പുറം ചൈന ശ്രമിക്കുന്നതും ഇതിന് തന്നെയാണ്. ഈ ശ്രമങ്ങളുടെ ഭാഗമായാണ് തന്ത്രപ്രധാനമായ ഇന്ത്യൻ മഹാസമുദ്രം മുതൽ പസാഫിക് സമുദ്രത്തിന്റെ പശ്ചിമതീരത്തുള്ള ഫിലിപ്പൈൻസ് വരെയും വരുതിയിലാക്കാൻ ചൈന ശ്രമിക്കുന്നത്. അതിനൊപ്പം രാജ്യങ്ങളുടെ രഹസ്യവിവരങ്ങൾ ചോർത്താനും ചൈന പദ്ധതിയിടുന്നുണ്ട്. മാസങ്ങൾക്കു മുൻപ് ശ്രീലങ്കൻ തീർത്ത് പ്രത്യക്ഷപ്പെട്ട ചൈനയുടെ ചാരക്കപ്പൽ ഇതിന്റെ ഭാഗമായാണ്. ഇതിന്റെ ബാക്കി പത്രമാണ് മാലിദ്വീപിൽ ചൈനയുടെ തന്നെ മറ്റൊരു ചാരക്കപ്പൽ അടുക്കുന്നത്.

ഇതിനെതിരെ ഇപ്പോൾ നിർണായക നീക്കം നടത്തിയിരിക്കുകയാണ് ഭാരതം. നാവിക സേന അയച്ച അന്തർവാഹിനി ശ്രീലങ്കയിൽ എത്തി. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായിട്ടാണ് അന്തർവാഹിനി അയച്ചതെന്നാണ് നാവിക സേന വ്യക്തമാക്കുന്നത്.
ഐഎൻഎസ് കരഞ്ചാണ് നാവിക സേന ശ്രീലങ്കയിലേക്ക് അയച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെ അന്തർവാഹിനി കൊളംബോ തീരത്ത് എത്തി. ശ്രീലങ്കൻ നാവിക സേന ഐഎൻഎസ് കരഞ്ചിനെ ഔദ്യോഗിക ബഹുമതികൾ നൽകി സ്വീകരിച്ചു. ഇന്ന് ഐഎൻഎസ് കരഞ്ച് ഇന്ത്യയിലേക്ക് തിരികെ മടങ്ങും. ഇതിന് മുൻപായി ശ്രീലങ്കൻ നാവിക സേന സംഘടിപ്പിക്കുന്ന സബ്മറൈൻ അവയർനെസ് പ്രോഗ്രാമിലും പങ്കെടുക്കും.

67.5 മീറ്റർ നീളമുള്ള അന്തർവാഹിനിയാണ് ഐഎൻഎസ് കരഞ്ച്. 53 ഉദ്യോഗസ്ഥരെ അന്തർവാഹിനിയ്ക്ക് വഹിക്കാനുള്ള ശേഷിയുണ്ട്. മാലിദ്വീപിലേക്ക് ചൈന ചാര കപ്പൽ അയച്ച സാഹചര്യത്തിൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയിരുന്നു.
.ജനുവരി 16 ന് ദക്ഷിണ ചൈനയിലെ സന്യ തുറമുഖത്ത് നിന്ന് സിയാങ് യാങ് ഹോങ് 3 കപ്പൽ യാത്ര തുടങ്ങിയത് . ഫെബ്രുവരി 8 ന് അത് മാലെയിൽ എത്തുമെന്നാണ് കരുതുന്നത് . ഹൈഡ്രോഗ്രാഫിക് സർവേകൾക്കും അന്തർവാഹിനികൾക്കായുള്ള വെള്ളത്തിനടിയിലെ പാതകൾ ചാർട്ട് ചെയ്യുന്നതിനും മാത്രമല്ല, സമീപ പ്രദേശങ്ങളിൽ നിന്ന് പരീക്ഷിച്ച മിസൈലുകളോ ഉപഗ്രഹങ്ങളോ നിരീക്ഷിക്കുന്നതിനും സമീപത്തുള്ള സൈനിക ഇൻസ്റ്റാളേഷനുകൾ നിരീക്ഷിക്കുന്നതിനും ചൈനീസ് PLA നേവി അതിൻ്റെ ‘ഗവേഷണ കപ്പലുകൾ’ ഉപയോഗിക്കുന്നുണ്ട്

ചൈനീസ് PLA നേവിയുടെ രണ്ട് ഗവേഷണ കപ്പലുകൾ – യുവാൻ വാങ് 5, ഷി യാൻ 6 എന്നിവ യഥാക്രമം 2022 ഓഗസ്റ്റിലും 2023 ഒക്ടോബറിലും ദ്വീപ് രാഷ്ട്രത്തിലെ ഹമ്പൻടോട്ട, കൊളംബോ തുറമുഖങ്ങളിൽ ഡോക്ക് ചെയ്യാൻ അനുവദിച്ചപ്പോൾ ന്യൂ ഡൽഹി അതിൻ്റെ ആശങ്ക ശ്രീലങ്കൻ സർക്കാരിനെ അറിയിച്ചിരുന്നു. .ചൈനയുടെ ഗവേഷണ കപ്പലുകളെ ശ്രീലങ്കൻ തുറമുഖങ്ങളിൽ ഡോക്ക് ചെയ്യാനോ രാജ്യത്തിൻ്റെ പ്രത്യേക സാമ്പത്തിക മേഖലയിൽ ഒരു വർഷത്തേക്ക് പ്രവർത്തിക്കാനോ അനുവദിക്കില്ലെന്ന് പ്രസിഡൻ്റ് റനിൽ വിക്രമസിംഗെയുടെ സർക്കാർ അടുത്തിടെ തീരുമാനിച്ചിരുന്നു.ഇതിന് മറുപടിയായി, മാലെയിലെ മുയിസുവിൻ്റെ ഭരണകൂടവുമായുള്ള സൗഹൃദബന്ധം പ്രയോജനപ്പെടുത്താൻ ബെയ്ജിംഗ് തിരഞ്ഞെടുത്തു, ചൈനീസ് PLA നേവിയുടെ ഗവേഷണ കപ്പലുകൾ ഡോക്ക് ചെയ്യുന്നതിന് മാലിദ്വീപിലെ തുറമുഖങ്ങൾ ഉപയോഗിക്കാൻ തിരഞ്ഞെടുക്കുകയായിരുന്നു

Related Articles

Latest Articles