Saturday, May 18, 2024
spot_img

നെഹ്‌റു ട്രോഫി വള്ളംകളി; ബോട്ട് ക്ലബ്ബുകളേയും ചുണ്ടൻവള്ളങ്ങളേയും വഞ്ചിച്ച് സർക്കാർ; ഒരു കോടി രൂപയുടെ ഗ്രാന്റോ ബോണസോ നൽകിയിട്ടില്ല; ഇപ്പോൾ പണമില്ലെന്ന് വാദം

ആലപ്പുഴ: നെഹ്‌റു ട്രോഫിയിൽ പങ്കെടുത്ത ബോട്ട് ക്ലബ്ബുകളേയും ചുണ്ടൻവള്ളങ്ങളേയും വഞ്ചിച്ച് സർക്കാർ. മത്സരം കഴിഞ്ഞ് ഒന്നര മാസം പിന്നിട്ടിട്ടും സർക്കാർ നൽകേണ്ട ഒരു കോടി രൂപയുടെ ഗ്രാന്റോ ബോണസോ ഇതുവരെ നൽകിയിട്ടില്ല. പല ബോട്ട് ക്ലബ്ബുകളും നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സർക്കാർ പണം നൽകാത്ത സാഹചര്യത്തിൽ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ബാക്കിയുള്ള മത്സരങ്ങൾ ബഹിഷ്‌കരിച്ചേക്കുമെന്നാണ് വിവരം.

ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ ബോട്ട് ക്ലബ്ബുകൾ ഉടൻ യോഗം ചേരും. ഒരു കോടി രൂപയാണ് ഗ്രാന്റ് ഇനത്തിൽ മാത്രം നൽകാനുള്ളത്. ഇതുവരെ ഒരു ലക്ഷം രൂപയുടെ അഡ്വാൻസ് മാത്രമാണ് ആകെ നൽകിയിരിക്കുന്നത്. തുഴച്ചിലുകാർക്ക് വേതനം പോലും നൽകാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ക്ലബ് ഉടമകൾ. ഇപ്പോൾ കയ്യിൽ പണമില്ലെന്നാണ് സർക്കാർ ബോട്ട് ക്ലബ്ബുകളെ അറിയിച്ചിരിക്കുന്നത്. തുഴച്ചിലുകാർക്ക് പോലും വേതനം നൽകാതെ ബുദ്ധിമുട്ടുകയാണ് നെഹ്‌റു ട്രോഫി വള്ളംകളിക്കിറങ്ങിയ ക്ലബ്ലുകൾ.

Related Articles

Latest Articles