Friday, May 17, 2024
spot_img

അതിർത്തി പ്രശ്നത്തിൽ ഭാരതം നിലപാട് കടുപ്പിച്ചു ! ജി –20 ഉച്ചകോടിയിൽ നിന്ന് പിന്മാറുമെന്ന ഭീഷണിയുമായി ചൈന !

ദില്ലി : ഈ മാസം ഒൻപതിനു പത്തിനും ഇന്ത്യയിൽ ഇന്ത്യയിൽ നടക്കുന്ന ജി–20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിൽനിന്നു പിന്മാറാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഒരുങ്ങുന്നതായി റിപ്പോർട്ട്. അതിർത്തി വിഷയത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും കേന്ദ്ര സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ യോഗത്തിൽ പങ്കെടുക്കേണ്ട എന്നാണ് ചൈനീസ് തീരുമാനം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തേണ്ടിവരും. ഇതു ഒഴിവാക്കാനായാണു നീക്കമെന്നാണ് വിവരം.ഉച്ചകോടി നടത്തുന്ന രാജ്യത്തിന്റെ തലവനുമായി കൂടിക്കാഴ്ച നടത്താതെ പോകുന്നത് നയതന്ത്രപരമായി വലിയൊരു അബദ്ധമായി മാറും. അതിനാലാണ് ഉച്ചകോടി മുഴുവനായി ഒഴിവാക്കാൻ ഷി ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞമാസം ദക്ഷിണാഫ്രിക്കയിൽ ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ഇരുനേതാക്കളും സംസാരിച്ചിരുന്നു. അതിർത്തി വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് മോദി ഷിയോട് ആവശ്യപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ നിലപാട് രാജ്യത്തിനകത്തും ഷി ജിൻപിങ്ങിന് ക്ഷീണമുണ്ടാക്കും. അതിർത്തി പ്രശ്നം പരിഹരിച്ചിട്ടു ശേഷം മാത്രം വ്യാപാര ചർച്ചകളെന്നാണ് ഇന്ത്യയുടെ നിലപാട്. ഗൽവാനിലുണ്ടായ ഏറ്റുമുട്ടലിന്റെ ബാക്കിപത്രമായി കടന്നുകയറിയ ചില പ്രദേശങ്ങളിൽനിന്നും ഇനിയും ചൈനീസ് സൈനികർ പിന്മാറിയിട്ടില്ല. ഇതിനിടെ ഷെജിയാങ് പ്രവിശ്യയിലെ ഡെക്കിംഗ് കൗണ്ടിയിൽ നടന്ന സർവേയിങ് ആന്റ് മാപ്പിങ് പബ്ലിസിറ്റി ഡേയുടെയും ദേശീയ മാപ്പിങ് ബോധവൽക്കരണ പബ്ലിസിറ്റി വാരത്തിന്റെയും ആഘോഷവേളയിൽ ചൈനയുടെ പ്രകൃതിവിഭവ മന്ത്രാലയം, ചൈന ദക്ഷിണ ടിബറ്റ് എന്നവകാശപ്പെടുന്ന ഇന്ത്യയുടെ അരുണാചല്‍ പ്രദേശ്, 1962-ലെ യുദ്ധത്തില്‍ പിടിച്ചടക്കിയ അക്‌സായ് ചിന്‍ എന്നീ പ്രദേശങ്ങള്‍ തങ്ങളുടെഭാഗമാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഭൂപടം പുറത്തിറക്കിയത്. ഇതോടെ പ്രശ്നങ്ങൾ ഗുരുതരമായി.

കോവിഡ് വ്യാപകമായ 2021 ഒഴിച്ച് 2013 മുതൽ തുടർച്ചയായി എല്ലാ ജി–20 യോഗങ്ങളിലും ഷി ജിൻപിങ് നേരിട്ടു പങ്കെടുത്തിരുന്നു. 2021ൽ സൗദി അറേബ്യയിൽ നടന്ന യോഗത്തിൽ വിഡിയോ കോൺഫറൻസിങ് വഴിയും ഷി ജിൻപിങ് യോഗത്തിന്റെ ഭാഗമായി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, യുകെ പ്രധാനമന്ത്രി ഋഷി സുനക്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിഡ, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോ, സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലൂല ഡ സിൽവ എന്നിവർ ഉച്ചകോടിയിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles