Friday, May 3, 2024
spot_img

‘നെൽകൃഷി’ വിവാദം ! ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം താരം സനത് ജയസൂര്യയ്ക്കെതിരെ ആളു മാറി സൈബർ ആക്രമണം

കൊച്ചി : ‘നെൽകൃഷി’ വിവാദത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം താരം സനത് ജയസൂര്യയ്ക്കെതിരെ ആളു മാറി സൈബർ ആക്രമണം. നടൻ ജയസൂര്യയ്ക്കെതിരായ വിമർശനങ്ങൾ സനത് ജയസൂര്യയുടെ സമൂഹ മാദ്ധ്യമ പോസ്റ്റുകളിലാണ് പ്രത്യക്ഷപ്പെട്ടത്.

മന്ത്രി പി. രാജീവിന്റെ മണ്ഡലമായ കളമശ്ശേരിയിലെ കാർഷികോത്സവ സമാപന സമ്മേളനത്തിൽ മുഖ്യ അതിഥിയായി എത്തിയപ്പോഴായിരുന്നു ജയസൂര്യയുടെ പരാമർശം. സംസ്ഥാനത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ വിവരിക്കുകയായിരുന്നു ജയസൂര്യ. മന്ത്രിമാരായ പി.രാജീവും കൃഷിമന്ത്രി പി.പ്രസാദുമായിരുന്നു ജയസൂര്യയ്‌ക്കൊപ്പം വേദിയിലുണ്ടായിരുന്നത്. വിഷ ബാധിത പച്ചക്കറികൾ കഴിക്കേണ്ടി വരുന്ന മലയാളികളുടെ അവസ്ഥയെക്കുറിച്ചും, ഭക്ഷ്യവസ്തുക്കൾക്ക് ക്വാളിറ്റി ചെക്ക് നടത്താതെ വിൽപന നടത്തുന്നതിനെയും ജയസൂര്യ രൂക്ഷമായി വിമർശിച്ചിരുന്നു. തിരുവോണ ദിവസം പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കാണുന്ന പുതുതലമുറ എങ്ങനെയാണ് കൃഷയിലേക്ക് വരുന്നതെന്നും അദ്ദേഹം ചോദിച്ചു.

വാക്കുകളില്‍ ഉറച്ചുനിന്ന ജയസൂര്യ കൂടുതൽ പ്രതികരണങ്ങൾക്കു തയാറായില്ല. തന്റേതു കർഷക പക്ഷമാണെന്നും ഒരു രാഷ്ട്രീയവുമില്ലെന്നും ജയസൂര്യ പറഞ്ഞു. ” കർഷകർ കഷ്ടപ്പെട്ട് വിളവിറക്കി കൊയ്തെടുത്ത നെല്ലിന് അതു സംഭരിച്ചശേഷം ആറു മാസമായിട്ടും പണം കൊടുക്കാത്തത് കടുത്ത അനീതിയായി എനിക്കു തോന്നി. ആ നെല്ല് പുഴുങ്ങിക്കുത്തി അരിയായി വിപണിയിൽ എത്തിയിട്ടുണ്ടാകില്ലേ ?. എന്നിട്ടും എന്താണു പാവം കർഷകർ അധികാരികളുടെ കണ്ണുതുറപ്പിക്കാൻ തിരുവോണത്തിനു പട്ടിണിസമരം നടത്തുന്നത് ? നമ്മളെ ഊട്ടുന്നവർക്കു സമൃദ്ധിയുടെ ഉത്സവമായ തിരുവോണത്തിനു പട്ടിണി കിടക്കേണ്ടി വരുന്നതിലെ അനൗചിത്യമാണ് ഞാൻ ചൂണ്ടിക്കാട്ടിയത്.’’ – ജയസൂര്യ വ്യക്തമാക്കി.

Related Articles

Latest Articles