Friday, May 17, 2024
spot_img

അമേരിക്കയിലെ ഹിന്ദു സമൂഹം രാജ്യത്തിന് നൽകിയ സംഭാവനകൾക്ക് ആദരം! ഒക്ടോബ​ർ മാസത്തെ ഹി​ന്ദു പൈതൃ​ക മാ​സ​മാ​യി പ്രഖ്യാപിച്ച്‌ അ​മേ​രി​ക്ക​യി​ലെ ജോ​ർ​ജി​യ സംസ്ഥാ​നം

ന്യൂ​യോ​ർ​ക് : അമേരിക്കയിലെ ഹിന്ദു സമൂഹം രാജ്യത്തിന് നൽകിയ സംഭാവനകളെ ആദരിച്ചു കൊണ്ട് ഒക്ടോ​ബ​ർ മാസത്തെ ഹി​ന്ദു പൈ​തൃ​ക മാ​സ​മാ​യി പ്രഖ്യാപിച്ച്‌ അ​മേ​രി​ക്ക​യി​ലെ ജോ​ർ​ജി​യ സം​സ്ഥാ​നം. ജോർജി​യ ഗ​വ​ർ​ണ​ർ ബ്ര​യാ​ൻ കെം​പ് ആ​ണ് ഇത് സംബന്ധിച്ച പ്ര​ഖ്യാ​പനം നടത്തിയത്.

ഹി​ന്ദു സം​സ്കാ​ര​വും ഇ​ന്ത്യ​യി​ലെ വൈ​വി​ധ്യം നി​റ​ഞ്ഞ ആ​ത്മീ​യ പാ​ര​മ്പ​ര്യ​ങ്ങ​ളും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഹി​ന്ദു പൈ​തൃ​ക മാ​സം ആ​ഘോ​ഷി​ക്കു​ക​യെ​ന്ന് ഗ​വ​ർ​ണ​ർ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ജോ​ർ​ജി​യ​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ഹി​ന്ദു അ​മേ​രി​ക്ക​ൻ സ​മൂ​ഹം നി​ർ​ണാ​യ​ക സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ള്ള​താ​യി കഴിഞ്ഞ മാസം 23ന് ​പു​റ​പ്പെ​ടു​വി​ച്ച പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. ജോ​ർ​ജി​യ ഗ​വ​ർ​ണ​റു​ടെ പ്ര​ഖ്യാ​പ​ന​ത്തെ അമേരിക്ക​യി​ലെ പ്ര​മു​ഖ ഹി​ന്ദു സം​ഘ​ട​ന​യാ​യ കൊ​യ​ലീ​ഷ​ൻ ഓ​ഫ് ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക സ്വാഗതം ചെയ്തു. ഹി​ന്ദു സ​മൂ​ഹ​ത്തെ അം​ഗീ​ക​രി​ച്ച ഗ​വ​ർ​ണ​ർ ബ്ര​യാ​ൻ കെം​പി​ന് സം​ഘ​ട​ന ന​ന്ദി അറിയിച്ചു

Related Articles

Latest Articles