Saturday, May 4, 2024
spot_img

‘ഭാരതം സമാധാനം ആഗ്രഹിക്കുന്ന രാജ്യം, എന്നാൽ ദുരുദ്ദേശ്യമോ ശത്രുതയോ വച്ചുപുലർത്തുന്നവരെ വെറുതെ വിടില്ല; ജീവൻ പണയപ്പെടുത്തി അതിർ‌ത്തി സംരക്ഷിക്കുന്ന ധീരജവാന്മാർക്കൊപ്പം രാജ്യം നിൽക്കണം’; സ്വാതന്ത്ര്യദിനത്തിൽ രാജ്‌നാഥ് സിംഗ്

ദില്ലി: സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ ദുരുദ്ദേശ്യമോ ശത്രുതയോ വച്ചുപുലർത്തുന്നവരെ വെറുതെ വിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള അതിർത്തി തർക്കത്തിനും പാകിസ്ഥാന്റെ അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കിമിടയിൽ സമാധാനപരമായാണ് രാജ്യം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. 76–ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു രാജ്നാഥ് സിങ്ങിന്റെ പ്രതികരണം.

ഇന്ത്യയുടെ പരമാധികാരം നിലനിർത്തുന്നതിൽ സൈനികരുടെ പങ്ക് വളരെ വലുതാണ്. ജീവൻ പണയപ്പെടുത്തി അതിർ‌ത്തി സംരക്ഷിക്കുന്ന ധീരജവാന്മാർക്കൊപ്പം രാജ്യം നിൽക്കണമെന്നും പ്രതിരോധമന്ത്രി ആവശ്യപ്പെട്ടു. ‘‘മികച്ച ആയുധങ്ങളും പരിശീലനവും നൽകുമ്പോഴാണ് സൈന്യത്തിന് അവരുടെ മികവ് തെളിയിക്കാൻ സാധിക്കുന്നത്. ഇത് അവരുടെ മനോധൈര്യം വർദ്ധിപ്പിക്കുകയും വെല്ലുവിളികളെ നേരിടാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള നമ്മുടെ സർക്കാര്‍ രാജ്യം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ സൈനികർക്ക് കൂടുതല്‍ ഉപകരണങ്ങളും പരിശീലനവും നൽകുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ല.’’– രാജ്നാഥ് സിങ് പറഞ്ഞു.

Related Articles

Latest Articles