Sunday, September 20, 2026

ഭാരതം എന്നും യുദ്ധത്തിനെതിരാണ് ; ആരുടേയും ഒരിഞ്ച് ഭൂമി പോലും പിടിച്ചെടുക്കാത്തത് ഭാരതത്തിന്റെ ശക്തി കുറവായി കാണേണ്ടതില്ല; സായുധ സേന സജ്ജമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ദില്ലി : ഭാരതം എന്നും യുദ്ധത്തിന് എതിരാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു . ഒരു രാജ്യത്തിനെതിരെയും ഭാരതം യുദ്ധം തുടങ്ങിയിട്ടില്ലെന്നും അവരുടെ ഒരിഞ്ച് ഭൂമി പോലും പിടിച്ചെടുത്തിട്ടില്ലന്നും എന്നാൽ എന്നാൽ ഇത് ഭാരതത്തിന്റെ ശക്തി കുറവായി കാണേണ്ടതില്ലന്നും ഏത് വെല്ലുവിളികളെയും നേരിടാൻ ഭാരതത്തിന്റെ സായുധ സേന സജ്ജമാണെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു.

അരുണാചൽ പ്രദേശിലെ സിയാങ്ങിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Articles

Latest Articles