Wednesday, May 8, 2024
spot_img

നിര്‍മാതാവിന്റെ കാര്യമോര്‍ത്ത് വിഷമിക്കേണ്ട,നല്ല സമയത്തിന്റെ ബജറ്റ് 1 കോടി; അതിനേക്കാള്‍ കൂടുതലാണ് ഒ.ടി.ടി.യില്‍ വാഗ്ദാനം :പ്രതികരണവുമായി സംവിധായകൻ ഒമർ ലുലു

കൊച്ചി : നല്ല സമയം’ എന്ന സിനിമ തിയേറ്ററില്‍ നിന്ന് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് നിര്‍മാതാവിന്റെ കാര്യമോര്‍ത്ത് വിഷമിക്കേണ്ടെന്ന് സംവിധായകന്‍ ഒമര്‍ ലുലു. സിനിമയ്ക്ക് ആകെ 1 കോടി മാത്രമാണ് ചെലവെന്നും അതിനേക്കാള്‍ കൂടുതലാണ് ഒ.ടി.ടി.യില്‍ വാഗ്ദാനമെന്നും സമൂഹ മാധ്യമത്തിൽ പങ്കു വച്ച കുറിപ്പിൽ പറയുന്നു .ടെലിവിഷന്‍ ഡബ് റൈറ്റ്സ് ഒക്കെ വേറെ വരുമ്പോൾ ചിത്രത്തിൻറെ നിർമ്മാതാവിന് നഷ്ട്ടം സംഭവിക്കില്ല എന്നാണു ഒമർ ലുലുവിന്റെ അവകാശ വാദം.

വെള്ളിയാഴ്ചയാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം തിയേറ്ററുകളിലെത്തിയത്. കഥാപാത്രങ്ങള്‍ മാരക ലഹരി വസ്തുവായ എം.ഡി.എം.എ ഉപയോഗിക്കുന്ന രംഗമാണ് സിനിമയുടെ ടീസറിൽ മുഴുനീളം ഉപയോഗിച്ചിരിക്കുന്നത് കൂടാതെ ഇതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ചേര്‍ത്തിരുന്നു. ഇതിനെ തുടർന്നാണ് ഒമര്‍ ലുലുവിനും നിര്‍മാതാവിനുമെതിരെ നടപടി എടുത്തത് . സിനിമയുടെ റിലീസിന് ശേഷം അതിലെ ഒരു നായിക മയക്കുമരുന്ന് ഉപയോഗത്തെ അനുകൂലിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത് കാര്യങ്ങൾ കൂടുതൽ മോശമാക്കി .

നല്ല സമയം തിയേറ്ററില്‍ നിന്ന് പിന്‍വലിച്ചതും സിനിമയുടെ ട്രെയിലറിനെതിരേ എടുത്ത കേസും തമ്മില്‍ ബന്ധം ഇല്ലെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി. അതെ സമയം മയക്കുമരുന്ന് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഒമര്‍ ലുലുവിന്റെ അറസ്റ്റ് ഹൈക്കോടതി ഒഴിവാക്കി

Related Articles

Latest Articles