Friday, May 17, 2024
spot_img

പുതിയ ഇന്ത്യൻ കരസേനാ മേധാവിയായി ലഫ്.ജനറൽ മനോജ് പാണ്ഡെ; എം.എം.നരവനെ സംയുക്ത സേനാ മേധാവിയാകാൻ സാദ്ധ്യത

ദില്ലി: പുതിയ ഇന്ത്യൻ കരസേനാ മേധാവിയായി ലഫ്.ജനറൽ മനോജ് പാണ്ഡെയെ തെരെഞ്ഞെടുത്തു. നിലവിലെ കരസേനാ മേധാവിയായ എം.എം.നരവനെയുടെ സ്ഥാനത്തേക്കാണ് ലഫ്.ജനറൽ മനോജ് പാണ്ഡെ നിയമിതനാകുന്നത്. ജനറൽ ബിപിൻ റാവത്തിന്റെ വിയോഗത്തിന് ശേഷം സംയുക്തസൈനിക മേധാവി ചുമതലയിലേക്ക് പരിഗണിക്കപ്പെട്ടവരിൽ ഏറ്റവും മുതിർന്ന അധികാരിയായിരുന്നു നരവനെ.

അതുകൊണ്ട് തന്നെ കരസേനയ്‌ക്ക് പുതിയ മേധാവിയെ തെരെഞ്ഞെടുത്തതോടെ സംയുക്ത സൈനിക മേധാവി പദവിയിലേയ്‌ക്ക് നരവനെ എത്തപ്പെടുമെന്നാണ് സൂചന. ഈ മാസം അവസാനത്തോടെ നരവനെയുടെ കാലാവധി അവസാനിക്കുമെന്നതിനാൽ കൂടിയാണ് മനോജ് പാണ്ഡെയെ കരസേനയുടെ മേധാവിയായി തീരുമാനിച്ചത്.

Related Articles

Latest Articles