Thursday, May 2, 2024
spot_img

ടി-20 ലോകകപ്പിന് മുന്നോടിയായ ഇന്ത്യ ന്യൂസിലൻഡ് സന്നാഹ മത്സരം റദ്ധാക്കി ; മഴയാണ് വില്ലൻ

ടി-20 ലോകകപ്പിന് മുന്നോടിയായി ന്യൂസിലൻഡിന് എതിരെ നടക്കേണ്ട ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരം മഴമൂലം റദ്ദാക്കി.ലോകകപ്പ് അടുത്തിരിക്കെ ഓസ്‌ട്രേലിയൻ പിച്ചിലെ ഇന്ത്യൻ പ്രകടനം വിലയിരുത്തേണ്ട നിർണായക മത്സരമാണ് മഴകാരണം മാറ്റിവെച്ചത്.

ഇന്നലത്തെ പാകിസ്ഥാൻ – അഫ്‌ഗാനിസ്ഥാൻ മത്സരവും മഴ കാരണം തടസപ്പെട്ടിരുന്നു . ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാൻ 154 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ മൂന്ന് ഓവർ പൂർത്തിയാക്കുമ്പോഴേക്കും മഴ എത്തിയിരുന്നു. പിന്നീട് മഴ കുറയാതെ വന്നതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ഓസീസിനെ 6 റൺസിന് ഇന്ത്യ തകർത്തിരുന്നു.

പരിക്കേറ്റ ജസ്പ്രീത് ബുമ്രയുടെ പകരക്കാരനായി ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ചേർന്ന ഷമി കഴിഞ്ഞ മത്സരത്തിൽ ഒരു ഓവർ മാത്രം എറിഞ്ഞ് തന്റെ വരവിനെ ന്യായീകരിച്ചിരുന്നു. അവസാന ഓവറിൽ 11 റൺസ് പ്രതിരോധിച്ച ഷമി മൂന്ന് വിക്കറ്റ് നേടി ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു. അതേസമയം, ഒക്ടോബർ 23ന് പാകിസ്ഥാനെതിരെയാണ് ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. മെൽബണിൽ വച്ചാണ് മത്സരം നടക്കുക

Related Articles

Latest Articles