Friday, May 3, 2024
spot_img

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള പതിനൊന്നംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു ; മത്സരത്തിന് നാളെ തുടക്കം

ന്യൂസിലന്‍ഡിനെതിരെയുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള പതിനൊന്നംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്(ബിസിസിഐ) ആണ് പതിനൊന്നംഗ ടീമിനെ പ്രഖ്യാപിച്ചത്.

ഇംഗ്ലണ്ടിനെതിരെ അവസാനം നടന്ന ടെസ്റ്റ് മത്സരത്തില്‍ കളിക്കാതിരുന്ന ജസ്പ്രീത് ബുമ്ര, മൊഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ നാളെ ആരംഭിക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ടീമില്‍ ഇടംപിടിച്ചു.

രണ്ട് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. രവിചന്ദ്രന്‍ അശ്വിനും, രവീന്ദ്ര ജഡേജയും സ്പിന്‍ ആക്രമണത്തിന് മൂര്‍ച്ച കൂട്ടുമ്പോള്‍ പേസ് ആക്രമണത്തിന് ജസ്പ്രീത് ബുമ്ര, മൊഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ തന്ത്രം മെനയും.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി( ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ്മ, മൊഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര.

Related Articles

Latest Articles