Sunday, May 5, 2024
spot_img

ഓ ഐ സി യുടെ തിട്ടൂരം ഇങ്ങോട്ട് വേണ്ട നിങ്ങൾ എന്താണെന്ന് ലോകത്തിനറിയാം | SAJEEV ALA

ഓ ഐ സി യുടെ തിട്ടൂരം ഇങ്ങോട്ട് വേണ്ട നിങ്ങൾ എന്താണെന്ന് ലോകത്തിനറിയാം | SAJEEV ALA

ലോകത്ത് ഏറ്റവും കൂടുതലുള്ളത് ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യങ്ങളാണ്. പക്ഷെ Organisation of Christian Nations എന്നൊരു സംഘടനയില്ല.
ബുദ്ധിസം മുഖ്യമതമായ നിരവധി രാഷ്ട്രങ്ങളുണ്ട് പക്ഷെ Organisation of Buddhist Nations എന്ന പേരിൽ ഒരു അന്താരാഷ്ട്ര കൂട്ടായ്മയില്ല.
പക്ഷെ OIC എന്നൊരു സംഘടനയുണ്ട്. 57 മുസ്ലീം രാജ്യങ്ങൾ മാത്രം ചേർന്നുള്ള Organisation of Islamic cooperation എന്നൊരു വിഭാഗീയ സംഘടന 1967 മുതൽ പ്രവർത്തിക്കുന്നു.
സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ മതരാഷ്ട്ര ഓർനൈസേഷൻ രൂപീകരണത്തിന് പിന്നിലെ കാരണവും വിചിത്രമാണ്.
1967 ആഗസ്റ്റിൽ മനോനില തെറ്റിയ ഒരു ആസ്ട്രേലിയക്കാരൻ ജറുസലേമിലെ അൽ അക്സ മോസ്കിന്റെ തടിമേൽക്കൂര ഭാഗത്ത് തീയിട്ടതിനെ തുടർന്ന് പ്രകോപിതരായ ഇസ്ലാമിക രാജ്യങ്ങൾ മൊറോക്കോയിൽ ഒന്നിച്ചു കൂടി OIC രൂപീകരിച്ചു.
മനുഷ്യകുലത്തിന്റെ പുരോഗതിയും നന്മയും സഹകരണവും സഹവർത്തിത്വവും ലക്ഷ്യമിട്ട് രൂപംകൊണ്ട കൂട്ടായ്മയല്ല OIC. തികച്ചും വർഗീയമായി, ഖുറാനിക് പകയുടെ അടിസ്ഥാനത്തിലുള്ള, യഹൂദവിദ്വേഷത്തിൽ നിന്ന് ഉയിർകൊണ്ട മതരാഷ്ട്രങ്ങളുടെ ഗ്രൂപ്പിംഗാണ് ഈ Organisation of Islamic Cooperation. മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ OIC മാതൃകയിലുള്ള മറ്റൊരു സങ്കുചിത സംഘടന ലോകത്തില്ല എന്നതിൽ നിന്ന് തന്നെ എല്ലാം വ്യക്തമാണ്.
ഏതാണ്ട് എല്ലാ OIC മെമ്പർ രാജ്യങ്ങളും മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്പുകളാണ്. ഈ സംഘടനയുടെ ആസ്ഥാനം നില്ക്കുന്ന സൗദി അറേബ്യയിൽ അന്യമതഗ്രന്ഥങ്ങൾ കൈവശം വയ്ക്കുന്നത് തന്നെ കുറ്റകരമാണ്. മതവിമർശകരെ തൂക്കിലേറ്റാനുള്ള Blasphemy നിയമങ്ങൾ ഈ ഇസ്ലാമിക രാഷ്ട്രങ്ങളിലെല്ലാം നിലവിലുണ്ട്.
ആധുനിക സമൂഹം ആർജ്ജിച്ച എല്ലാ നവോത്ഥാന ജനാധിപത്യ മൂല്യങ്ങൾക്കും എതിരെ നിലകൊള്ളുന്ന സ്വേച്ഛാധിപത്യ രാജ്യങ്ങളുടെ വർഗീയകൂട്ടുകെട്ടായ OIC ആണ് ഇപ്പോൾ മതസഹിഷ്ണതയെ പറ്റി ഇന്ത്യയ്ക്ക് ക്ളാസെടുക്കാൻ മുന്നോട്ട് വന്നിരിക്കുന്നത്.
ഇസ്ലാമിക ഫണ്ടമെന്റലിസ്റ്റുകളുടെ നാവായ അൽ- ജസീറയ്ക്ക് ഫണ്ടിംഗ് നടത്തുന്ന, താലിബാനും അൽ -ക്വയിദയ്ക്കും എല്ലാ പിന്തുണയും നല്കുന്ന ഖത്തറാണ് ബിജെപി വക്താക്കളുടെ നബിവിമർശനത്തിനെതിരെ ആദ്യം ചാടിവീണത്.
അന്താരാഷ്ട്ര നയതന്ത്രത്തിന്റെ ഭാഗമായി നമുക്ക് ഇഷ്ടമില്ലാത്തവരോടും നമ്മെ ഇഷ്ടമമില്ലാത്തവരോടും ചിരിക്കുകയും കൈപിടിച്ച് കുലുക്കുകയും ചെയ്യേണ്ടി വരാറുണ്ട്. കാശ്മീർ വിഷയത്തിൽ എന്നും പാകിസ്താനെ പിന്തുണയ്ക്കുന്ന OICയുമായി ഇന്ത്യയ്ക്കുള്ളതും ഇത്തരത്തിലുള്ള ബന്ധമാണ്.

യേശുവിനെ പറ്റി ബൈബിളിൽ എഴുതിയിരിക്കുന്നത് ആരെങ്കിലും എടുത്ത് പറഞ്ഞാൽ അത് മതനിന്ദയായി ക്രിസ്ത്യാനികൾ കണക്കാക്കാറില്ല. ഖുറാനിലും ഹദീസിലും പ്രസ്താവിച്ചിട്ടുള്ള നബിചരിതം ആരെങ്കിലും ക്വോട്ട് ചെയ്താൽ പ്രവാചകനിന്ദയായി ഫത്‌വയായി തലവെട്ടലായി അന്തരീക്ഷമാകെ ഭീതിജനകമായി മാറുന്നു.
മാതാപിതാക്കളേക്കാൾ മതനായകനെ സ്നേഹിക്കണമെന്നും, ഈ നായകനെ വിമർശിക്കുന്ന സ്വന്തം മാതാപിതാക്കളുടെ വരെ തല വെട്ടിമാറ്റണമെന്നുള്ള ഉദ്ബോധനങ്ങളാണ് ആദ്യം പൊളിച്ചെഴുതേണ്ടത്.
മാറേണ്ടത് മതവിമർശകരല്ല
പ്രാകൃതമതചിന്തകളാണ്.
എലിസബത്ത് രാജ്ഞിയുടെ പിറന്നാളിന് അടുത്തിടെ ക്ഷണിക്കപ്പെട്ട മുഖ്യാതിഥികളിൽ ഒരാൾ സാത്താൻറെ വചനങ്ങളെഴുതിയ സൽമാൻ റുഷ്ദിയായിരുന്നു.
We preserve the right to satire your Gods
ഭൂമിയിലെ മുഴുവൻ മതഭ്രാന്തരോടും ഇതുമാത്രമാണ് പറയാനുള്ളത്.

Related Articles

Latest Articles